
മറക്കരുത്; പുഴയ്ക്കലിൽ കുരുക്കാണ് ! സ്കൂൾ തുറക്കുന്നതോടെ കുരുക്ക് ഇനിയും മുറുകും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ∙ പുഴയ്ക്കൽ വഴിയാണോ പോകേണ്ടത്? സമയത്തിന് സ്കൂളിലോ കോളജിലോ എത്തണമെങ്കിൽ അൽപം നേരത്തെ ഇറങ്ങിക്കോളൂ. പുറനാട്ടുകര കേന്ദ്രീയ വിദ്യാലയം, ശ്രീശാരദാമഠം എച്ച്എസ്എസ്, അടാട്ട് ബിവിപി സ്കൂൾ, അമലനഗർ മേരിറാണി പബ്ലിക് സ്കൂൾ, ചിറ്റിലപ്പിള്ളി ഐഇഎസ് സ്കൂൾ, പേരാമംഗലം ശ്രീദുർഗാവിലാസം സ്കൂൾ എന്നീ വിദ്യാലയങ്ങളിലേക്കു പുഴയ്ക്കൽ വഴിയാണു കടന്നുപോകേണ്ടത്.
പാറമേക്കാവ് വിദ്യാമന്ദിർ, പൂങ്കുന്നം ഹരിശ്രീ സ്കൂൾ, പൂങ്കുന്നം ഗവ.സ്കൂൾ, ദേവമാത സ്കൂൾ തുടങ്ങി തൃശൂർ നഗരപരിധിയിലുള്ള വിദ്യാലയങ്ങളിലേക്കും പുഴയ്ക്കൽ കടക്കേണ്ടതുണ്ട്. മുതുവറ മുതൽ പൂങ്കുന്നം വരെ പലയിടത്തും റോഡ് നിർമാണവും 3 ഇടങ്ങളിൽ പാലം നിർമാണവും മൂലം വാഹനങ്ങൾ ഇഴഞ്ഞാണു നീങ്ങുന്നത്. പ്രത്യേകിച്ച് ജോലി സമയങ്ങളിൽ കുരുക്ക് കൂടും. സ്കൂൾ തുറക്കുന്നതോടെ കുരുക്ക് ഇനിയും മുറുകും.