തൃശൂർ ∙ തൂത്തുക്കുടി–പാലക്കാട് പാലരുവി എക്സ്പ്രസിന്റെ വൈകിയോട്ടം സ്ഥിരം യാത്രക്കാർക്ക് ബുദ്ധിമട്ടാകുന്നു. വന്ദേഭാരത് ട്രെയിനിൽ പോകാനായി ഈ ട്രെയിനിനെ ആശ്രയിക്കുന്ന മറ്റു സ്റ്റേഷനുകളിൽ നിന്നുള്ള യാത്രക്കാരെയും ഇത് വലയ്ക്കുകയാണ്.
10.05ന് തൃശൂരിൽ എത്തേണ്ട ട്രെയിൻ ഇരിങ്ങാലക്കുട, പുതുക്കാട്, ഒല്ലൂർ സ്റ്റേഷനുകളിൽ ഏതിലെങ്കിലും ഒന്നിൽ പിടിച്ചിട്ട് 40– 45 മിനിറ്റ് വരെ വൈകിയാണ് തൃശൂരിലെത്തുന്നത് .
എറണാകുളം– ബെംഗളൂരു ഇന്റർസിറ്റി, തിരുവനന്തപുരം– കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് എന്നിവയ്ക്കു വേണ്ടിയാണ് പാലരുവി പിടിച്ചിടുന്നത്.
രാവിലെ 7.45ന് ഇരിങ്ങാലക്കുടയിൽ എത്തുന്ന കോട്ടയം–നിലമ്പൂർ എക്സ്പ്രസ് കഴിഞ്ഞാൽ ഇരിങ്ങാലക്കുടയിൽ നിന്ന് പിന്നെയുള്ളത് 9.39ന് ഇവിടെ എത്തുന്ന പാലരുവി എക്സ്പ്രസ് ആണ്. മംഗളൂരു – തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് തൃശൂരിൽ നിന്ന് കയറാൻ ഇരിങ്ങാലക്കുടയിൽ നിന്നുള്ള യാത്രക്കാർക്ക് ആശ്രയിക്കാവുന്ന ട്രെയിൻ ആയിരുന്നു പാലരുവി.
എന്നാൽ, ഇപ്പോൾ സ്ഥിരമായി വൈകുന്നതുമൂലം യാത്രക്കാർ വേറെ മാർഗം തേടുകയാണ്.
തൃശൂരിൽ ജോലിസ്ഥലത്ത് സമയത്ത് എത്താനുള്ള യാത്രക്കാരും ട്രെയിൻ യാത്ര ഉപേക്ഷിച്ചിരിക്കുകയാണ്. ദേശീയപാതയിലെ പണികൾ മൂലം ഗതാഗതക്കുരുക്കിൽ വലയുന്നവർ ട്രെയിനിലേക്ക് യാത്ര മാറ്റിയിരുന്നു.
പക്ഷേ, ഇപ്പോൾ റോഡ് വഴിയും റെയിൽ വഴിയും ഈ റൂട്ടിൽ സമയത്ത് എത്താൻ കഴിയില്ലെന്നതായിരിക്കുന്നു സ്ഥിതി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

