സ്പോട് അഡ്മിഷൻ
തിരുവനന്തപുരം ∙ പിഎംജി ജംക്ഷനിൽ പ്രവർത്തിക്കുന്ന ഗവ. റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് ട്രെയ്നിങ് ഹിന്ദി അധ്യാപക പരിശീലന കേന്ദ്രത്തിൽ ഡിഎൽഎഡ് ഹിന്ദി കോഴ്സിന്റെ ഒഴിവുള്ള സീറ്റിലേക്ക് നാളെ 11ന് സ്പോട് അഡ്മിഷൻ നടക്കും.
ഫോൺ : 04712308082
സൗജന്യ നേത്ര പരിശോധന ക്യാംപ്
വിഴിഞ്ഞം∙എസ്എൻഡിപി യോഗം പുളിങ്കുടി ശാഖയും അദാനി ഫൗണ്ടേഷനും ചേർന്ന് 1ന് ആഴിമല ജംക്ഷനിൽ 9.30 മുതൽ 1 വരെ സൗജന്യ നേത്ര പരിശോധന ക്യാംപ് നടത്തും.
അഭിമുഖം മാറ്റി
തൊളിക്കോട് ∙ ചെട്ടിയാംപാറ ഗവ. ട്രൈബൽ എൽപിഎസിൽ നാളെ 11നു നടത്താനിരുന്ന എൽപിഎസ്ടിഎ അഭിമുഖം ഉച്ചയ്ക്കു 2ലേക്ക് മാറ്റി.
പെൻഷൻ വർധന; സർക്കാരിന് അഭിനന്ദനം
തിരുവനന്തപുരം ∙ കർഷക തൊഴിലാളികളടക്കമുള്ള ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ പെൻഷൻ തുക വർധിപ്പിച്ച ഇടതു സർക്കാരിനെ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു.
എക്സ്റേ ടെക്നിഷ്യൻ
നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര ആയുർവേദ ആശുപത്രിയിൽ എക്സ്റേ ടെക്നിഷ്യന്റെ ഒഴിവുണ്ട്.
അഭിമുഖം നാളെ ഉച്ചയ്ക്കു ശേഷം 2ന്. ഫോൺ: 9495730922
തെറപ്പിസ്റ്റ്
ആര്യനാട് ∙ പഞ്ചായത്തിൽ ബിഹേവിയർ, ഒക്യുപേഷനൽ, സ്പീച്ച് തെറപ്പിസ്റ്റുകളുടെ താൽക്കാലിക ഒഴിവുണ്ട്.
നവംബർ ഒന്നിന് വൈകിട്ട് 4 വരെ അപേക്ഷിക്കാം. അഭിമുഖം നവംബർ നാലിന് 12ന്.
ഉഴമലയ്ക്കൽ ∙ പഞ്ചായത്തിലെ സ്കൂളുകളിലും അങ്കണവാടികളിലും സംസാര വൈകല്യമുള്ള കുട്ടികൾക്കായി സ്പീച്ച് തെറപ്പിസ്റ്റിന്റെ ഒഴിവുണ്ട്. ഫോൺ: 7907338221.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

