വിതുര ∙ പുതു വർഷത്തെ വരവേൽക്കാൻ പൊന്മുടി ഒരുങ്ങി. ക്രിസ്മസ് അവധിക്കാലം തുടങ്ങിയതു മുതൽ പതിനായിരങ്ങളാണ് പൊന്മുടി മല കയറിയെത്തിയത്.
ആയിരക്കണക്കിന് വാഹനങ്ങളും എത്തി. ഈ സീസണിൽ 15 ലക്ഷത്തോളം രൂപയുടെ വരുമാനം ലഭിച്ചതായാണു വിവരം.
ഗോൾഡൻ വാലി, മീൻമുട്ടി വെള്ളച്ചാട്ടങ്ങളിലും ഒട്ടേറെ സഞ്ചാരികൾ എത്തി. വാമനപുരം നദിയിലെ കല്ലാർ ഉൾപ്പെടെയുള്ള വിവിധ കടവുകളിലും കമ്പിമൂടിനു സമീപത്തെ ഊശിക്കല്ലിലെ കാഴ്ച മരത്തിനു സമീപവും സഞ്ചാരികൾ തമ്പടിക്കുന്നത് പതിവാണ്.
പൊന്മുടിയിലെ നാടൻ ഭക്ഷണ ശാലകളും സജീവമായി. ന്യൂ ഇയർ ദിനത്തിൽ കൂടുതൽ പേരെത്തും എന്നാണ് പ്രതീക്ഷ.
സഞ്ചാരികളുടെ തിരക്ക് മൂലം പൊന്മുടി, കല്ലാർ മേഖലകളിൽ ഗതാഗതം തടസ്സപ്പെട്ടു.
കല്ലാർ ചെക്പോസ്റ്റിൽ മൂന്ന് കിലോ മീറ്ററോളം ക്യൂ നീണ്ടു. പൊന്മുടി ചെക്പോസ്റ്റിലെയും അവസ്ഥ മറ്റൊന്നായിരുന്നില്ല.
രാവിലെ 8 മുതൽ 4.30 വരെ മാത്രമാണു പൊന്മുടിയിൽ സഞ്ചാരികളെ അനുവദിക്കുന്നത്. തിരക്ക് ക്രമാതീതമായി വർധിച്ചാൽ എപ്പോൾ വേണമെങ്കിലും പ്രവേശനം നിർത്തി വച്ചേക്കും.
അതിനാൽ സഞ്ചാരികളുടെ ഭാഗത്തു നിന്നുള്ള സഹകരണം ഉണ്ടാകണമെന്ന് അധികൃതർ അഭ്യർഥിച്ചു.
ഡിസംബർ പുലർന്നത് മുതൽ പൊന്മുടിയിലെ കാലാവസ്ഥ സഞ്ചാരികൾക്ക് അനുകൂലമാണ്. മുഴുവൻ സമയവും മഞ്ഞില്ലെങ്കിലും സുഖ ശീതള കാറ്റ് അനുഭവപ്പെടുന്നുണ്ട്.
വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ‘ക്ലീൻ അപ് ഡ്രൈവ്’ നടന്നതോടെ പൊന്മുടി ഏതാണ്ട് മാലിന്യ മുക്തമാണ്. മാലിന്യം വലിച്ചെറിയാതിരിക്കാനുള്ള നിർദ്ദേശങ്ങൾ വനം വകുപ്പിന്റെ ഭാഗത്ത് നിന്നും സഞ്ചാരികൾക്ക് നൽകുന്നുണ്ട്.
മറ്റിടങ്ങളിലും തിരക്കേറി
വിതുര ∙ മേഖലയിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തിരക്കേറി.
വാഴ്വാംതോൽ വെള്ളച്ചാട്ടം, പേപ്പാറ ഡാം, വാമനപുരം താവയ്ക്കൽ കടവ്, തൊളിക്കോട് ചിറ്റീപ്പാറ എന്നിവിടങ്ങളിലും ഒട്ടേറെ സഞ്ചാരികൾ എത്തുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

