വിതുര∙ മണലി ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനയെ കാട് കയറ്റാൻ എത്തിയ വനം ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ. കനത്ത മഴയെ പോലും അവഗണിച്ചായിരുന്നു പ്രതിഷേധം.
മണലി ആദിവാസി മേഖലയിലെ സ്ത്രീകളും കുട്ടികളും അടക്കമുള്ള നാട്ടുകാരും ജനപ്രതിനിധികളും കക്ഷി രാഷ്ട്രീയ പ്രതിനിധികളും ചേർന്നാണ് വനം ഉദ്യോഗസ്ഥരെ തടഞ്ഞത്. കല്ലാർ വനം സെക്ഷൻ പരിധിയിലെ ചെറുമണലിയായിരുന്നു സംഭവം.
മാസങ്ങളായി ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാന നിരന്തരം പ്രദേശത്ത് നാശം വിതയ്ക്കുന്നു.
കൃഷി നാശം പതിവായി. തീർത്തും ബുദ്ധിമുട്ടായതോടെ രണ്ടാഴ്ച മുൻപ് കല്ലാർ സെക്ഷൻ കല്ലാർ സെക്ഷൻ ഓഫിസ് ഉപരോധിച്ചു.
തുടർന്നു നടന്ന ചർച്ചയിൽ പരിഹാരം ഉറപ്പ് നൽകി. ഈ മാസം അവസാനത്തോടെ മയക്കു വെടി വച്ച് കാട്ടാനയെ മാറ്റാം എന്നായിരുന്നു പറഞ്ഞത്.
കുറച്ച് നാൾ മുൻപു പരുക്കേറ്റ നിലയിൽ അവശതയിലായ കാട്ടാനയെ വനം വകുപ്പ് മരുന്ന് നൽകി കാട്ടിലേക്ക് വിട്ടതാണ്. ഉപരോധത്തെ തുടർന്ന് കാട്ടാനയെ മാറ്റുമെന്നത് സംബന്ധിച്ച് ഡിഎഫ്ഒ നൽകിയ ഉറപ്പിനു വിപരീതമായി ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു.
15 കിലോ മീറ്ററെങ്കിലും ഉള്ളിലേക്ക് കൊണ്ട് വിടുകയെന്നതായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയ ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്.
തുടർന്ന് ഉത്തരവിൽ പറഞ്ഞിരിക്കുന്നത് സംബന്ധിച്ച് സാങ്കേതികത്വം ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള വനം ഉദ്യോഗസ്ഥ സംഘം വിശദീകരിച്ചു.
കാട്ടാന ഇതുവരെയും ആരെയും ആക്രമിച്ചിട്ടില്ലെന്നും കൃഷി നാശം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും അതിനാൽ നിലവിൽ ആദ്യ ഘട്ട പ്രതിരോധം എന്ന നിലയിൽ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോകാൻ സാധിക്കില്ലെന്ന് ഡിഎഫ്ഒ പറഞ്ഞു.
തുടർന്ന് നെടുമങ്ങാട് താഹൽസിദാറും നെടുമങ്ങാട് ഡിവൈഎസ്പിയും ചേർന്ന് നടത്തിയ ചർച്ചയിൽ ആദ്യം കാട്ടാനയെ പൊന്മുടി മൊട്ട വന മേഖലയിൽ കയറ്റി വിടാനും വീണ്ടും മണലി മേഖലയിൽ വന്നാൽ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റാമെന്നും ധാരണയായി.
തുടർന്ന് പ്രതിഷേധം അവസാനിച്ചു.
ഇന്നു രാവിലെ 7 മുതൽ കാട് കയറ്റൽ ദൗത്യം
കല്ലാർ∙ പ്രതിഷേധം മണിക്കൂറുകളോളം നീണ്ടതിനാൽ ഉത്തരവ് പ്രകാരം കാട്ടാനയെ കാട് കയറ്റുന്ന ദൗത്യം ഇന്നലെ നടന്നില്ല. വനം ഉദ്യോഗസ്ഥർക്കൊപ്പം റാപ്പിഡ് റെസ്പോൺസ് ടീം(ആർആർടി) ഉൾപ്പെടെ ദൗത്യത്തിനായി സ്ഥലത്തെത്തിയിരുന്നു.
ദൗത്യം ഇന്നു രാവിലെ 7 നു പുനരാരംഭിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

