നെട്ടയം∙ എ ആർ സീനിയർ സെക്കൻഡറി സ്കൂളിൽ ജാഗ്രതയും ആരോഗ്യവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും ലോക ഹാർട്ട് ഡേയുടെ ഭാഗമായി ഒരു റാലി സംഘടിപ്പിച്ചു. സയൻസ് ക്ലബും സോഷ്യൽ സർവീസ് ക്ലബുമാണ് സംയുക്തമായി റാലിക്ക് നേതൃത്വം നൽകിയത്.
റാലിയുടെ ഫ്ലാഗ് ഹോസ്റ്റിങ് MAET ട്രസ്റ്റിന്റെ സെക്രട്ടറിയായ പ്രൊഫസർ ഇബ്രാഹിം റാവുത്തർ നിർവഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ലക്ഷ്മി കർമ്മചന്ദ്രൻചടങ്ങിൽ സന്നിഹിതയായിരുന്നു. ഹൃദയാരോഗ്യത്തെ കുറിച്ചുള്ള ബോധവത്കരണമാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.
വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നെറ്റയത്തെ പ്രധാന റോഡുകളിലൂടെ മാർച്ച് നടത്തി, പോസ്റ്ററുകളും പ്ലാകാർഡുകളും മുഖേന ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള സന്ദേശങ്ങൾ പ്രചരിപ്പിച്ചു. പഠനത്തിനൊപ്പം സാമൂഹികബോധവും ഉയർത്താനുള്ള ശ്രമമാണ് ഈ പരിപാടിയിലൂടെ സ്കൂൾ നടത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]