തിരുവനന്തപുരം ∙ തിരുവനന്തപുരം സെൻട്രൽ – കന്യാകുമാരി പാതയിൽ ഇരണിയൽ, നാഗർകോവിൽ ടൗൺ സ്റ്റേഷനുകൾക്കിടയിൽ പുതിയ വൈദ്യുതീകരിച്ച ഇരട്ടപ്പാത പ്രവർത്തനസജ്ജമാക്കുന്നതിന്റെ ഭാഗമായി ട്രെയിൻ സർവീസുകളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
പൂർണമായി റദ്ദാക്കുന്നവ
∙ ഇന്ന്: 16729 മധുര – പുനലൂർ എക്സ്പ്രസ്. ∙ നാളെയും മറ്റന്നാളും: 56305 നാഗർകോവിൽ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ, 56310 തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ പാസഞ്ചർ, 56306 തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ പാസഞ്ചർ, 56309 നാഗർകോവിൽ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ, 56705 പുനലൂർ – കന്യാകുമാരി പാസഞ്ചർ, 56706 കന്യാകുമാരി – പുനലൂർ പാസഞ്ചർ, 66306 കൊല്ലം – കന്യാകുമാരി മെമു, 66305 കന്യാകുമാരി – കൊല്ലം മെമു, 16730 പുനലൂർ – മധുര എക്സ്പ്രസ്, 56101 നാഗർകോവിൽ – കൊല്ലം പാസഞ്ചർ, 56102 കൊല്ലം – നാഗർകോവിൽ പാസഞ്ചർ.
ഭാഗികമായി റദ്ദാക്കുന്നവ
∙ നാളെ നാഗർകോവിലിൽ നിന്നു പുറപ്പെടേണ്ട
നാഗർകോവിൽ – ഷാലിമാർ ഗുരുദേവ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12659) തിരുവനന്തപുരം സെൻട്രലിൽ നിന്ന് സർവീസ് ആരംഭിക്കും. ∙ നാളെയും 30, 31 തീയതികളിലും കന്യാകുമാരിയിൽ നിന്നു പുറപ്പെടേണ്ട
കന്യാകുമാരി – പുണെ ജയന്തി എക്സ്പ്രസ് (16382) തിരുവനന്തപുരം സെൻട്രലിൽ നിന്നു സർവീസ് ആരംഭിക്കും. ∙ 26, 27, 28 തീയതികളിൽ പുണെ ജംക്ഷനിൽ നിന്നു പുറപ്പെട്ട
പുണെ – കന്യാകുമാരി ജയന്തി എക്സ്പ്രസ് (16381), 26ന് ഗാന്ധിധാം ജംക്ഷനിൽ നിന്നു പുറപ്പെട്ട ഗാന്ധിധാം – നാഗർകോവിൽ പ്രതിവാര എക്സ്പ്രസ് (16335), ഇന്നലെയും ഇന്നും നാളെയും മംഗളൂരു സെൻട്രലിൽ നിന്ന് സർവീസ് ഉള്ള മംഗളൂരു – കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) എന്നിവ തിരുവനന്തപുരം സെൻട്രലിൽ യാത്ര അവസാനിപ്പിക്കും.
∙ ഇന്നും നാളെയും 30നും കന്യാകുമാരിയിൽ നിന്ന് പുറപ്പെടേണ്ട കന്യാകുമാരി – മംഗളൂരു പരശുറാം എക്സ്പ്രസ് (16650) കന്യാകുമാരിക്കും തിരുവനന്തപുരം സെൻട്രലിനും ഇടയിൽ ഭാഗികമായി റദ്ദാക്കി.
ഈ ട്രെയിൻ തിരുവനന്തപുരം സെൻട്രലിൽ നിന്ന് നിശ്ചിത സമയത്ത് സർവീസ് ആരംഭിക്കും. ∙ ഇന്നലെയും ഇന്നും നാളെയും മംഗളൂരു സെൻട്രലിൽ നിന്ന് സർവീസ് നടത്തുന്ന മംഗളൂരു – തിരുവനന്തപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ് (16605) കൊല്ലം ജംക്ഷനിൽ യാത്ര അവസാനിപ്പിക്കും.
കൊല്ലം ജംക്ഷനും തിരുവനന്തപുരം സെൻട്രലിനും ഇടയിൽ സർവീസ് റദ്ദാക്കി.
∙ ഇന്നും നാളെയും 30നും തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രൽ – മംഗളൂരു ഏറനാട് എക്സ്പ്രസ് (16606) കൊല്ലം ജംക്ഷനിൽ നിന്ന് നിശ്ചിത സമയത്ത് സർവീസ് ആരംഭിക്കും.
തിരുവനന്തപുരം സെൻട്രലിനും കൊല്ലത്തിനും ഇടയിൽ സർവീസ് റദ്ദാക്കി. ∙ 30ന് തിരുച്ചിറപ്പള്ളി ജംക്ഷനിൽ നിന്ന് പുറപ്പെടുന്ന തിരുച്ചിറപ്പള്ളി – തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് (22627) തിരുനെൽവേലി ജംക്ഷനിൽ യാത്ര അവസാനിപ്പിക്കും.
∙ 30ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രൽ – തിരുച്ചിറപ്പള്ളി ജംക്ഷൻ ഇന്റർസിറ്റി എക്സ്പ്രസ് (22627) തിരുനെൽവേലി ജംക്ഷനിൽ നിന്ന് സർവീസ് ആരംഭിക്കും.
തിരുവനന്തപുരം സെൻട്രലിനും തിരുനെൽവേലി ജംക്ഷനും ഇടയിൽ സർവീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

