തിരുവനന്തപുരം∙ ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര വികസനത്തിന് പ്രാധാന്യം നൽകുന്ന ഡിഫറന്റ് ആർട്ട് സെന്ററിന്റെ പ്രവർത്തനം രാജ്യത്തിനാകെ മാതൃകയാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ദേശീയ ഭിന്നശേഷി കലാമേളയായ സമ്മോഹൻ 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇവിടെ ഇരിക്കുന്ന ഓരോ കുഞ്ഞുങ്ങളും പൊതുസമൂഹത്തിനാകെ വഴികാട്ടിയാണ്. ഇരുളടഞ്ഞു പോകേണ്ടതല്ല ജീവിതമെന്നും ഉയിർത്തെഴുന്നേൽപിന്റെ വലിയ ഗാഥകൾ രചിക്കാമെന്നും ഈ കുട്ടികൾ തെളിയിക്കുന്നു.
ജീവിതത്തിലെ ഏറ്റവും പ്രത്യേകത നിറഞ്ഞ പരിപാടിയായി സമ്മോഹനം മാറിയെന്നു പറഞ്ഞ ഗവർണർ, ഡിഫറന്റ് ആർട്ട് സെന്ററിന്റെ സ്ഥാപകനായ മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു.ഗോവയിൽ താനും ഒരു ഭിന്നശേഷി സ്കൂൾ നടത്തുന്നുണ്ടെന്ന ഗവർണറുടെ പ്രഖ്യാപനം കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്.
പ്രശസ്ത സംവിധായകനും ഡിഫറന്റ് ആര്‍ട് സെന്റർ രക്ഷാധികാരിയുമായ അടൂര്‍ ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.
സമ്മോഹൻ മൂന്നാം എഡിഷൻ 2026 സെപ്റ്റംബർ മാസം സംഘടിപ്പിക്കുമെന്ന് ഡിഫറന്റ് ആർട് സെന്റർ സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഗോപിനാഥ് മുതുകാട് പറഞ്ഞു. പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ഡല്‍ഹി, ഒഡീഷ, തമിഴ്നാട്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ ഇരുന്നോറോളം ഭിന്നശേഷി കലാകാരന്മാരാണ് മേളയിൽ പങ്കെടുക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]