
വാഹനത്തിന് വഴിയൊരുക്കി; ബസ് ചരിഞ്ഞ് മൺതിട്ടയിലിടിച്ചു നിന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വെള്ളറട∙ കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽനിന്നും അമ്പൂരിയിലേക്കു വന്ന ബസ് എതിരെ വന്ന വാഹനത്തിന് കടന്നുപോകാൻ വഴി നൽകുന്നതിനിടെ തട്ടാംമുക്കിന് സമീപം ഓടയിലേക്ക് ചരിഞ്ഞ് മൺതിട്ടയിലിടിച്ചു നിന്നു. യാത്രികർക്കും ജീവനക്കാർക്കും പരുക്കില്ല. ഇന്നലെ ഉച്ചയ്ക്ക് 1.30ന് ആയിരുന്നു സംഭവം. ജീവനക്കാരും 4 യാത്രികരും മാത്രമാണ് ബസിലുണ്ടായിരുന്നത്. റോഡു വക്കിൽ പുല്ലു വളർന്നു നിൽക്കുന്നതിനാൽ ഓട കാണാൻ സാധിക്കാത്തതാണ് അപകട കാരണം. ബസ് റോഡിന്റെ മറു വശത്തായിരുന്നുവെങ്കിൽ കൊക്കയിലേക്ക് മറിയുമായിരുന്നു. വീതികുറഞ്ഞ റോഡാണിത്. പുല്ല് വെട്ടി മാറ്റാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.