തിരുവനന്തപുരം ∙ അപകടത്തിൽ പരുക്കേറ്റ് തോളെല്ലും കയ്യുടെ അസ്ഥിയും പൊട്ടിയ രോഗിക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സപ്പിഴവ് നേരിട്ടതായി ആരോപണം. കഴിഞ്ഞ സെപ്റ്റംബർ 30ന് അപകടത്തിൽ പരുക്കേറ്റതിനെത്തുടർന്ന് കോവളം പൂങ്കുളം സ്വദേശി സുജിത്താണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗത്തിൽ ചികിത്സ തേടിയത്.
ആദ്യം ഡോക്ടർ നിർദേശിച്ചത് പ്ലാസ്റ്റർ മാത്രമായിരുന്നു. വേദന അസഹ്യമായതോടെ വീണ്ടും ഡോക്ടറെ കണ്ടു.
ഡോക്ടർ പറഞ്ഞ സ്ഥാപനത്തിൽ നിന്ന് ടൈറ്റാനിയം പ്ലേറ്റ്സ് വാങ്ങിയ ശേഷം ശസ്ത്രക്രിയയ്ക്കു വിധേയനായി. ഈ പ്ലേറ്റ്സ് ദിവസങ്ങൾക്കുള്ളിൽ പൊട്ടിമാറിയെന്നാണ് പരാതി.
പ്ലേറ്റ്സിനും മറ്റുമായി 21,000 രൂപ ചെലവായി.
നവംബർ 14ന് ആണ് ശസ്ത്രക്രിയ നടത്തിയത്. മാർച്ച് 13 ആയപ്പോൾ പ്ലേറ്റുകൾ ഒടിഞ്ഞുപോയെന്നാണ് ആക്ഷേപം.
ഡോക്ടറെ കണ്ടപ്പോൾ പിഴവു സംഭവിച്ചതായും പകരം സൗജന്യമായി ശസ്ത്രക്രിയ നടത്താമെന്നും പറഞ്ഞതായി അജിത് പറയുന്നു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി എന്നിവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
അതേസമയം, വിഷയത്തിൽ ഓർത്തോ വിഭാഗം സർജന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തിയതായും ശസ്ത്രക്രിയ നടത്തിയാലും പ്ലേറ്റ്സ് ഒടിഞ്ഞുപോകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടാണ് ലഭിച്ചതെന്നും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.പി.കെ.ജബ്ബാർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

