പോത്തൻകോട് ∙ തിരക്കേറിയ ജംക്ഷനിലൂടെ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ പുകയയുർന്നതു പരിഭ്രാന്തി പടർത്തി. യാത്രക്കാരും ജീവനക്കാരും ബസിൽ നിന്നു പുറത്തേക്ക് ഇറങ്ങിയ ശേഷം നാട്ടുകാരുടെ സഹായത്തോടെ വെള്ളം ഒഴിച്ച് രക്ഷാപ്രവർത്തനം നടത്തിയതിനാൽ ദുരന്തം ഒഴിവായി.
നടുറോഡിൽ ബസ് കുടുങ്ങിയതു കാരണം പോത്തൻകോട്–വെമ്പായം, മേലേമുക്ക്– അയിരൂപ്പാറ, പോത്തൻകോട്–വെഞ്ഞാറമൂട് റോഡുകളിൽ ഒരു മണിക്കൂറോളം ഗതാഗതം താറുമാറായി. ഇന്നലെ രാവിലെ 11.20ന് പോത്തൻകോട് മേലെമുക്കി ലായിരുന്നു സംഭവം.
ബസിന്റെ മുൻവശത്ത് ടയറിന്റെ ഭാഗത്തു നിന്നാണ് പുക ഉയർന്നത്. കാരണം വ്യക്തമല്ലെന്ന് കെഎസ്ആർടിസി ജീവനക്കാർ പറഞ്ഞു.
യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റിവിട്ടെങ്കിലും മെക്കാനിക് വിഭാഗം ജീവനക്കാർ എത്താത്തതിനാൽ ബസ് റോഡിൽ നിന്നു നീക്കാൻ കഴിഞ്ഞില്ല. ഇതോടെ, വാഹനങ്ങൾ റോഡിൽ കുടുങ്ങി മൂന്നു പ്രധാന റോഡുകളിലെ ഗതാഗതം താറുമാറായി.
12.10ന് ബസ് നീക്കി ഗതാഗതക്കുരുക്ക് പരിഹരിച്ചു.
ആറ്റിങ്ങൽ ∙ മെഡിസെപ് പ്രീമിയം വർധിപ്പിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എൻജിഒ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധ പ്രകടനവും സിവിൽ സ്റ്റേഷന് മുന്നിൽ ധർണയും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ബി.
ഷിബു കുമാർ ഉദ്ഘാടനം ചെയ്തു . ബ്രാഞ്ച് പ്രസിഡന്റ് എം.മനോഷ് കുറുപ്പ് അധ്യക്ഷത വഹിച്ചു.
വി.കെ സജീവ് കുമാർ, എ.ആർ അജിത്ത്, ജി.വിഷ്ണു രാധൻ, ശരത്ചന്ദ്ര ബാബു എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

