വിപണിയിൽ സുലഭമായി ലഭിക്കുന്ന നിലവാരം കുറഞ്ഞ സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗം കുട്ടികളിൽ കടുത്ത ശാരീരിക പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് മുൻ ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ ഡോ. പി.കെ.
ശ്രീകുമാർ മുന്നറിയിപ്പ് നൽകി. സെൽഫ് എംപ്ലോയിഡ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ഓഫ് കേരള (SEPAK) സംഘടിപ്പിച്ച ഫാർമസിസ്റ്റ് ദിനാചരണത്തോടനുബന്ധിച്ചുള്ള ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം മെഡിക്കൽ കോളജ് ഫാർമസി സ്റ്റോർ സൂപ്രണ്ട് ഡി.യു. ദിനേശ് ചടങ്ങിന് തുടക്കം കുറിച്ചു.
സെപാക് പ്രസിഡന്റ് ജിജി ടി. ജേക്കബ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പനവിള രാജശേഖരൻ, എൻ. സോഫിയ, അജു സാം ഫിലിപ്പ്, വീണ തുടങ്ങിയ പ്രമുഖർ സംസാരിച്ചു.
തുടർന്ന് നടന്ന വാർഷിക പൊതുയോഗത്തിൽ അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജിജി ടി.
ജേക്കബ് (പത്തനംതിട്ട) പ്രസിഡന്റായും, റിന്റു ചാമ (കട്ടപ്പന) ജനറൽ സെക്രട്ടറിയായും, അജു സാം ഫിലിപ്പ് ജനറൽ കൺവീനറായും ചുമതലയേറ്റു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

