ആറ്റിങ്ങൽ ∙ സഹപാഠിക്ക് വീടൊരുക്കി നൽകി ആറ്റിങ്ങൽ ബോയ്സ് എച്ച്എസ്എസിലെ എൻഎസ്എസ് വൊളന്റിയർമാർ . പ്ലസ് വൺ വിദ്യാർഥിക്കാണ് സുരക്ഷിതമായ കിടപ്പാടം പൂർത്തിയാക്കി നൽകിയത്.
പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഉമേഷ് എൻ.എസ്. കെ വീടിന്റെ താക്കോൽ രക്ഷാകർത്താവിന് കൈമാറി.
എച്ച്എസ്എസ് അക്കാദമിക് ജോയിന്റ് ഡയറക്ടർ ഡോ.എസ്. ഷാജിദ, റീജനൽ ഡപ്യൂട്ടി ഡയറക്ടർ എസ്.
അജിത , ഡിഇഒ ആർ.ബിജു എന്നിവർ പങ്കെടുത്തു.
കൂലിപ്പണിക്കാരായ അച്ഛനും അമ്മയ്ക്കും സഹോദരനും ഒപ്പം ആണ് വിദ്യാർഥി താമസിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് ബാങ്കിൽ നിന്ന് അറുപതിനായിരം രൂപ ലോൺ എടുത്ത് വീടിന്റെ പണി ആരംഭിച്ചു.
പകുതി ചുവര് മാത്രം കെട്ടി തീർക്കാനെ കഴിഞ്ഞുള്ളൂ. തുടർന്ന് ബാക്കി ഭാഗം ഷീറ്റു കൊണ്ട് മറച്ചും , ഷീറ്റു കൊണ്ട് മേൽക്കൂരയിട്ടും ഇവർ താമസിക്കുകയായിരുന്നു.
ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട സഹപാഠികൾ വീട് പൂർത്തിയാക്കാനൊരുങ്ങുകയായിരുന്നു.
രണ്ട് മാസം കൊണ്ട് പണി പൂർത്തിയാക്കി കഴിഞ്ഞ ദിവസം വീട് കൈമാറി.
ബിരിയാണി ചാലഞ്ച് ,ചിരട്ട , ആക്രി , കോയിൻ ചാലഞ്ചുകൾ എന്നിവ നടത്തിയാണ് തുക കണ്ടെത്തിയത്.
മൂന്ന് ലക്ഷത്തോളം രൂപയാണ് ചെലവായതെന്ന് അധികൃതർ പറഞ്ഞു. എൻഎസ്എസ് വൊളന്റിയർമാർ വച്ചു നൽകുന്ന മൂന്നാമത്തെ വീടാണിത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

