പാലോട് ∙ രോഗം നൽകിയ ദുരിതങ്ങളുടെ വലയത്തിലാണ് സതീഷ് കുമാർ. വർഷങ്ങളായി കെഎസ്ആർടിസിക്കു വേണ്ടി വളയം പിടിച്ച സതീഷ് അപകടത്തെ തുടർന്നും കാൻസർ ബാധിച്ചും വൃക്കകൾ തകരാറിലായും നടക്കാനാവാത്ത വിധം ദുരിതജീവിതത്തിലാണ്. 16 വർഷമായിട്ടും തനിക്ക് അർഹതപ്പെട്ട
ആനുകൂല്യങ്ങൾ ലഭിക്കാൻ പൊരുതുന്നു. എല്ലാമറിഞ്ഞിട്ടും മുഖം തിരിക്കുകയാണ് കെഎസ്ആർടിസി അധികൃതർ.
പെരിങ്ങമ്മല കൊല്ലരുകോണം കട്ടയ്ക്കാലിൽ വീട്ടിൽ സതീഷ്കുമാർ (51) ആണ് ആനുകൂല്യത്തിനും ചികിത്സാസഹായത്തിനും വേണ്ടി വർഷങ്ങളായി ഓഫിസുകൾ കയറിയിറങ്ങുന്നത്.
അപകടത്തെ തുടർന്ന് കാലുകൾ തളർന്നു, പിന്നാലെ വൃക്കകൾ തകരാറിലായി. അടുത്തിടെ ശസ്ത്രക്രിയ നടത്തിയ കാലിൽ കാൻസറും ബാധിച്ചു.
പാലോട് ഡിപ്പോയിലെ ഡ്രൈവറായിരുന്ന സതീഷിന് 2009ൽ ഡ്യൂട്ടിക്കിടെയാണ് ഇലവുപാലത്ത് വച്ചു ഓടിച്ചിരുന്ന ബസിൽ മിനി ലോറി ഇടിച്ചു പരുക്കേറ്റത്.
6 മാസം ചികിത്സയിലായ ശേഷം വീണ്ടും ഡ്യൂട്ടിക്ക് കയറി. ചികിത്സാ സഹായത്തിന് പലതവണ അപേക്ഷ നൽകിയെങ്കിലും കെഎസ്ആർടിസി നിരസിച്ചുവെന്ന് സതീഷ് പറയുന്നു.
2015ൽ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകി അനുകൂല വിധി നേടിയെങ്കിലും കെഎസ്ആർടിസി കനിഞ്ഞില്ല.
ഇതിനിടെ, 2 സർജറി നടത്തിയതിന് 7 ലക്ഷം രൂപ ചെലവായി. പിന്നീട് ആശുപത്രി അക്കൗണ്ടിലേക്ക് 1,20,000 രൂപ കെഎസ്ആർടിസി അയച്ചെങ്കിലും സതീഷ് ചികിത്സ കഴിഞ്ഞു മടങ്ങിയതിനാൽ പണം തിരികെ കെഎസ്ആർടിസി അക്കൗണ്ടിലേക്കെത്തി.
2 വർഷങ്ങൾക്ക് മുൻപാണ് സതീഷിന്റെ വൃക്കകൾ തകരാറിലായത്. ഇപ്പോൾ ആഴ്ചയിൽ 3 തവണ ഡയാലിസിസ് വേണം.
ഇതടക്കം ആഴ്ചയിൽ 15,000ത്തിലേറെ രൂപയാണ് ചികിത്സച്ചെലവ്. അപേക്ഷകൾ ഏറെ നൽകിയിട്ടും നടപടിയില്ലെന്നാണ് സതീഷിന്റെ പരാതി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]