തിരുവനന്തപുരം
∙ കേരള ഹൈക്കോടതി മുൻ ജഡ്ജിയും മനുഷ്യാവകാശ കമ്മീഷൻ മുൻ അംഗവുമായ റിട്ട. ജസ്റ്റിസ് എ. ലക്ഷ്മിക്കുട്ടി അന്തരിച്ചു.
തിരുവനന്തപുരം അമ്പലത്തറ പഴഞ്ചിറ ദേവീ ക്ഷേത്രത്തിന് സമീപം കായിക്കര വീട്ടിലായായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച (20–01–2026) രാവിലെ 11 മണിക്ക് വസതിയിൽ.
അഭിഭാഷകയായിരിക്കെ 1987 ൽ നേരിട്ട് ജില്ലാ ജഡ്ജി ആയി കൊല്ലത്തു നിയമിതയായി.
തുടർന്നു മാവേലിക്കര, പത്തനംതിട്ട, തൊടുപുഴ, ആലപ്പുഴ എന്നിവിടങ്ങളിൽ ജില്ലാ ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. കേരള ഹൈക്കോടതി ജഡ്ജി ആയി 2000ൽ നിയമിതയായി.
തുടർന്നു 2004 ൽ കേരള കേരള ഹൈക്കോടതിയിൽ നിന്നും വിരമിച്ചു. തുടർന്നു മനുഷ്യാവകാശ കമ്മീഷൻ അംഗമായും, കേരള സ്റ്റേറ്റ് ഫിഷർമാൻ ഡെബിറ്റ് റിലീഫ് കമ്മിഷനിൽ താൽകാലിക ചെയർപേഴ്സൺ, ഇന്ത്യൻ റെഡ് ക്രോസ്സ് ചെയർപേഴ്സണായും, ഭാരതിയ വിദ്യ ഭവൻ തിരുവനന്തപുരം കേന്ദ്രം ചെയർപേഴ്സണായും തോന്നക്കൽ ശ്രീ സത്യ സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർപേഴ്സണായും സേവനം അനുഷ്ഠിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

