തിരുവനന്തപുരം∙ കൃത്യമായ പരിപാലനം ഇല്ലാത്തതിനാൽ നശിച്ച് ശംഖുമുഖത്തുള്ള ചാച്ച നെഹ്റു ചിൽഡ്രൻസ് ആൻഡ് സൈക്കിൾ പാർക്ക്. മാലിന്യം നിറഞ്ഞു കാടായി മാറിയ പാർക്കിൽ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്. മുൻപ് ഒട്ടേറെ പേർ എത്തിയിരുന്ന പാർക്ക് ഇപ്പോൾ ആളൊഴിഞ്ഞ നിലയിലാണ്.15 വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് ഇവിടെ സൈക്കിളിങ്ങിന് അനുമതിയുള്ളത് .30 രൂപയാണ് ഇവിടെ ഈടാക്കുന്നത്.
ഇത് കൂടാതെ മുതിർന്നവർക്ക് അകത്ത് കടക്കാൻ 20 രൂപയാണ് നിരക്ക്.ഇത്രയും തുക നൽകിയിട്ടും പാർക്ക് പരിപാലിക്കാതെ അധികൃതർ മുഖം തിരിഞ്ഞു നിൽക്കുകയാണ് .ട്രാക്ക് മുഴുവൻ ഉപയോഗ ശൂന്യമായി മാറി.
ട്രാക്കിൽ മുഴുവൻ പുല്ല് വളർന്ന് കിടക്കുകയാണ്. പാർക്കിന്റെ ചുമതലയുള്ള ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നടത്തിപ്പിനായി സ്വകാര്യ വ്യക്തിക്ക് കരാർ നൽകി.പിന്നാലെ പാർക്കിന്റെ പരിപാലനം നിലച്ചു. പാർക്കിൽ പലയിടത്തായി പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ കുമിഞ്ഞുകൂടി കിടപ്പുണ്ട്.
ഉപയോഗ ശൂന്യമായ സൈക്കിളുകളും ടയറുകളും അങ്ങിങ്ങായി കൂട്ടിയിട്ടുണ്ട്.
മാസങ്ങൾക്ക് മുൻപ് ട്രാക്കിൽ ഒടിഞ്ഞു വീണ മരം ഇതു വരെ മാറ്റിയിട്ടില്ല.പാർക്കിലെ പാതകളിൽ സിഗ്നലുകൾ ഉള്ളതിനാൽ കുട്ടികൾക്ക് ട്രാഫിക് നിയമങ്ങൾ എളുപ്പത്തിൽ പഠിക്കാൻ കഴിയുമായിരുന്നു.എന്നാൽ ഇതെല്ലാം നിലച്ച അവസ്ഥയാണ്.ഇരിക്കാനും വിശ്രമിക്കാനുള്ള സ്ഥലങ്ങളും ഊഞ്ഞാലുകൾ ഇവിടെയുണ്ടെങ്കിലും അതും നാശത്തിന്റെ വക്കിലാണ്.
പാർക്കിന്റെ പരിപാലനം കൃത്യമായി ചെയ്യുന്നതിന് വേണ്ടി കരാറുകാരന് കത്ത് നൽകിയിട്ടുണ്ട്.
സതീഷ് മിറാണ്ട. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

