തിരുവനന്തപുരം ∙ ശംഖുമുഖത്ത് തീരം സംരക്ഷണത്തിന് വേണ്ടിയുള്ള കൃത്രിമ തീരം വിപുലീകരണം ഈ മാസം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ശക്തമായ തിരമാല കാരണം ആറാട്ട് മണ്ഡപം ഉൾപ്പെടെയുള്ള ഭാഗം നശീകരണത്തിന്റെ വക്കിലായിരുന്നു. നിലവിൽ നാവിക സേന ആഘോഷത്തിന് വേണ്ടി നിർമിച്ച കൃത്രിമ തീരം തിരയിൽ നിന്ന് തീരത്തെ സംരക്ഷിക്കുന്നുവെന്ന വിലയിരുത്തലിലാണ് ബാക്കി ഭാഗത്ത് കൂടി നിർമിക്കാൻ തീരുമാനിച്ചത്.
നേരത്തെ നിർമിച്ച ഡയഫ്രം വാൾ മുതൽ ആറാട്ട് മണ്ഡപം കഴിയുന്നത് വരെയുള്ള ഭാഗത്താണ് നിർമാണം. മേജർ ഇറിഗേഷൻ വകുപ്പാണിതിനു മേൽനോട്ടം വഹിക്കുന്നത്.
14 കോടിയാണ് പദ്ധതി ചെലവ്. ആറ് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യം.
ഫുഡ് സ്ട്രീറ്റ് നിർമാണം പൂർത്തിയായി
നഗരസഭയുടെ നേതൃത്വത്തിൽ ശംഖുമുഖത്ത് നിർമിക്കുന്ന ഫുഡ് സ്ട്രീറ്റിന്റെ ഭാഗമായുള്ള 18 കടകളുടെ ജോലികൾ പൂർത്തിയായി.ബാക്കിയുള്ള 84 കടകളുടെ സൗന്ദര്യവൽക്കരണം പുരോഗമിക്കുകയാണ്.102 കച്ചവടക്കാരെയാണ് നഗരസഭ തിരഞ്ഞെടുത്തത്.
കരിങ്കൽ പാകും
തീരത്ത് ആഴത്തിൽ കുഴിയെടുത്ത് കരിങ്കൽ പാകും.തിര വന്ന് അടിച്ചാലും ഇളകാത്ത രീതിയിലാണിത്.
തുടർന്ന് ജിയോ ബാഗുകൾ സ്ഥാപിക്കും. ഇത് കഴിഞ്ഞാണ് മണൽ നിരത്തുന്നത്. ഇത് വഴി തീരത്ത് അടിക്കുന്ന തിരമാലകളുടെ ശക്തി കുറയ്ക്കാനാകും.വലിയ തിരമാലകൾ അടിച്ചാൽ പോലും തീരശോഷണമുണ്ടാകില്ല.
പുതിയ പദ്ധതിയിൽ വിനോദ സഞ്ചാരികൾക്ക് വേണ്ടി തീരത്തേക്ക് ഇറങ്ങാൻ തീരത്ത് പ്രത്യേക കൽപടവുകൾ നിർമിക്കും.ഇതും കരിങ്കല്ലുകൾ കൊണ്ടാണ് നിർമിക്കുന്നത്. കോഴിക്കോട് ബീച്ചിന്റെ മാതൃകയിലാണ് നിർമാണം.ഇതോടൊപ്പം തീരത്ത് എത്തുന്ന സഞ്ചാരികൾക്ക് വേണ്ടി പ്രത്യേക ഇരിപ്പിടവും നിർമിക്കും.
മത്സ്യത്തൊഴിലാളികൾക്ക് വള്ളം ഇറക്കുന്നതിനു വേണ്ടി പ്രത്യേക സംവിധാനം ഏർപ്പെടുത്തും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

