വെഞ്ഞാറമൂട്∙ മേൽപാലം നിർമാണത്തിന്റെ ഭാഗമായുള്ള ആദ്യ പൈലിങ് ഇന്നലെ ആരംഭിച്ചു. രാവിലെ 10.15ന് തൊഴിലാളികളുടെ നേതൃത്വത്തിൽ പ്രത്യേക പൂജയ്ക്കു ശേഷമാണ് ആദ്യ പൈലിങ് തുടങ്ങിയത്.
നിർമാണക്കമ്പനി ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 15 മീറ്റർ ആഴത്തിലാണ് കുഴി നിർമിക്കുന്നത്. തുടർന്ന് മണ്ണിന്റെ അടിത്തട്ടിലെ ഉറപ്പ് പരിശോധിച്ച് പൈലിങ് കുഴിയുടെ ആഴം വർധിപ്പിക്കും.
10 കോൺക്രീറ്റ് തൂണുകളാണ് നിർമിക്കുന്നത്. ഓരോ തൂണിനും 4 മുതൽ 5 വരെ പൈലുകൾ ഉണ്ടാകും.
സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നതെന്നും 20 ദിവസത്തിനുള്ളിൽ പൈലിങ് ജോലികൾ പൂർത്തിയാക്കാൻ കഴിയുമെന്നും നിർമാണക്കമ്പനി ഉദ്യോഗസ്ഥർ പറഞ്ഞു. ആദ്യം തിരുവനന്തപുരം റോഡിന്റെ ഭാഗത്തുള്ള പൈലിങ് ജോലികൾ പൂർത്തിയാക്കും.
തുടർന്ന് കൊട്ടാരക്കര റോഡിന്റെ ഭാഗത്തുള്ള ജോലികൾ ആരംഭിക്കാനാണ് തീരുമാനം.
‘വാഹനങ്ങളുടെ അമിതവേഗംനിയന്ത്രിക്കണം’
കൊട്ടാരക്കര ഭാഗത്തു നിന്നുള്ള കെഎസ്ആർടിസി ഒഴികെയുള്ള വാഹനങ്ങൾ ഔട്ടർ റിങ് റോഡ് ആയ അമ്പലംമുക്ക് പിരപ്പൻകോട് റോഡ് വഴിയാണ് തിരിച്ചുവിടുന്നത്. ഇതുവഴി വാഹനങ്ങൾ അമിതവേഗത്തിലാണ് കടന്നുപോകുന്നതെന്നു നാട്ടുകാർ പറഞ്ഞു.
വ്യാപാരികളും താമസക്കാരും ഭീതിയോടെയാണ് കഴിയുന്നതെന്നും അധികൃതർ ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. റോഡിൽ വേഗ നിയന്ത്രണ ബോർഡുകൾ സ്ഥാപിക്കണം.
ഔട്ടർ റിങ് റോഡിന്റെ വശങ്ങളിലെ മൂടിയില്ലാത്ത ഓടകൾ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും അപകടക്കെണിയായി.
കുരുക്കിൽ വലഞ്ഞ്
ഔട്ടർ റിങ് റോഡ് എംസി റോഡിൽ പ്രവേശിക്കുന്ന അമ്പലംമുക്ക് ജംക്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി.
എംസി റോഡിലേക്ക് ഇറക്കി സ്ഥാപിച്ചിരിക്കുന്ന വലിയ ദിശാ ബോർഡ് ഉയർത്തിയാൽ അമ്പലംമുക്ക് ജംക്ഷനിൽ രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാൻ വീതി ലഭിക്കുമെന്ന് ഡ്രൈവർമാർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]