തിരുവല്ലം∙ ശക്തമായ മഴയിൽ തിരുവല്ലം ജംക്ഷൻ മുങ്ങി, പരശുരാമസ്വാമി ക്ഷേത്രത്തിനുള്ളിലും വെള്ളം നിറഞ്ഞു. ജംക്ഷനിൽ ഒട്ടേറെ കടകളിൽ വെള്ളം കയറി. കരുമം റോഡിൽ ബിഎൻവി സ്കൂളിനു സമീപത്തു റോഡിൽ ഉണ്ടായ വെള്ളക്കെട്ടിൽ വീടുകളിലും വെള്ളം നിറഞ്ഞു.
ഇന്നലെ വൈകിട്ട് ഉണ്ടായ മഴയെ തുടർന്നാണ് തിരുവല്ലം ജംക്ഷനു സമീപം വെള്ളം പൊങ്ങിയത്. വെള്ളം ഉയർന്നതോടെ ഗതാഗതം തടസ്സപ്പെട്ടു.
ടെക്സ്റ്റൈൽ, ഗ്രന്ഥശാല തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളിലേക്ക് വെള്ളം ഒഴുകിയെത്തി. വിൽപന വസ്തുക്കളിൽ വെള്ളം കയറിയത് ഉടമകൾക്ക് വലിയ നാശനഷ്ടമുണ്ടാക്കി.
തിരുവല്ലത്ത് പുതിയ പാലം പണി കാരണം കരമന–കിള്ളിയാറുകളിലേക്കുള്ള ജലം ഒഴുകാനുള്ള ഓട
അടച്ചതാണ് ജംക്ഷനിലെ വെള്ളക്കെട്ടിനു കാരണമെന്നു നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ആഴ്ചയിലെ മഴയിലും തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിനുള്ളിൽ വലിയ തോതിൽ വെള്ളം നിറഞ്ഞു പുറത്തെ ബലി ചടങ്ങുകൾക്ക് തടസ്സമുണ്ടാക്കിയിരുന്നു. കരുമം റോഡിൽ ബിഎൻവി സ്കൂളിനു സമീപത്തെ വെള്ളക്കെട്ടിനു കാരണം പ്രദേശത്തെ ഓടകളിൽ മാലിന്യം നിറഞ്ഞതാണെന്നു നാട്ടുകാർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

