
വർക്കല∙ വിവിധ ആവശ്യങ്ങൾക്കു വർക്കലയിൽ എത്തുന്ന സ്ത്രീകൾക്ക് മാത്രമായി താമസിക്കാൻ സൗകര്യാർഥം ഷീ ലോഡ്ജ് ഉദ്ഘാടനം നടത്തി ഒന്നര വർഷം പിന്നിട്ടിട്ടും തുറന്നില്ല.അന്നു മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം നിർവഹിച്ച കെട്ടിടം ഉടൻ വാസയോഗ്യമാക്കുമെന്ന് കരുതിയെങ്കിലും ഫർണിച്ചർ ഇല്ലാത്തതിനാൽ ഇതുവരെയും തുറക്കാൻ കഴിഞ്ഞിട്ടില്ല.കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് ധൃതിയിൽ ഉദ്ഘാടനം നടത്തിയത്. കെട്ടിടം പൂട്ടിയ നിലയിൽ തുടർന്നതോടെ കട്ടിലും അലമാരയും അടക്കം അനുബന്ധ സാമഗ്രികളും പ്രത്യേകമായി വരുത്തണമെന്നും ഇതിനു വേറെ ഫണ്ട് വേണമെന്നായിരുന്നു നഗരസഭ ഭരണസമിതിയുടെ പ്രതികരണം.
ഫർണിച്ചറിന്റെ അഭാവത്തിൽ ഷീ ലോഡ്ജ് അടഞ്ഞുകിടക്കുമ്പോഴാണ് നവീകരിച്ച ടൗൺഹാളിന്റെ ഉദ്ഘാടനത്തിനു നാളെ ഇതേ മന്ത്രി വീണ്ടും വർക്കലയിൽ എത്തുന്നത്.കൗൺസിൽ യോഗങ്ങളിലും പ്രതിപക്ഷ കൗൺസിലർമാർ ഈ വിഷയം ഉന്നയിക്കുമെങ്കിലും നടപടിയില്ല.
ഇക്കഴിഞ്ഞ കൗൺസിലിൽ ഫർണിച്ചർ ഫണ്ട് ലഭ്യമാക്കി എന്ന മറുപടി മാത്രമാണ് ലഭിച്ചതെന്നു ബിജെപിയിലെ ആർ.അനിൽ കുമാർ പറഞ്ഞു. വർക്കല റെയിൽവേ സ്റ്റേഷനു എതിരെ നഗരസഭയുടെ ബസ് സ്റ്റാൻഡ് സ്ഥലത്താണ് കെട്ടിടം നിർമിച്ചത്.വനിതകളായ യാത്രക്കാർക്ക് മാത്രമായി കുറഞ്ഞ നിരക്കിൽ താമസ സൗകര്യം ഏർപ്പെടുത്തുന്ന നഗരസഭ വക സംവിധാനമാണ് ഫർണിച്ചർ ഇല്ലെന്ന പേരിൽ ഏറെ നാളായി പൂട്ടിക്കിടക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]