
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (14-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
വെള്ളനാട് ∙ വെളിയന്നൂർ പിഎസ്എൻഎം യുപി സ്കൂൾ: യുപി വിഭാഗം ഹിന്ദി. അവസാന തീയതി 15ന്. 9447247385.
കല്ലമ്പലം ∙ കുളമുട്ടം ഗവ.എൽപി സ്കൂൾ: അറബിക് ടീച്ചർ(ജൂനിയർ). അഭിമുഖം 18ന് 10ന്. 9633427388.
നെയ്യാറ്റിൻകര ∙ മാരായമുട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ: ഹൈസ്കൂൾ വിഭാഗം ഗണിതം. അഭിമുഖം 16ന് 11ന്. 9895568950
കാട്ടാക്കട ∙ പ്ലാവൂർ ഗവ. ഹൈസ്കൂൾ: ഇംഗ്ലിഷ്. അഭിമുഖം 16ന് 10ന്. 0471 2290670
തിരുവനന്തപുരം ∙ ഗവ.സിറ്റി വിഎച്ച്എസ്എസ്. എച്ച്എസ് വിഭാഗം മലയാളം. അഭിമുഖം 17ന് 10.30ന്. 0471 2303397, 9400053834.
പാറശാല ∙ ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജ്: മലയാളം. അവസാന തീയതി 20. 0471 2232240.
പാറശാല ∙ പാറശാല ഗവ വിഎച്ച്എസ് സ്കൂൾ: യുപി വിഭാഗം. അഭിമുഖം 16ന് 11.00ന്.
കോവളം∙ വെള്ളായണി അയ്യങ്കാളി മെമ്മോറിയൽ ഗവ മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ: എച്ച്എസ്എ നാച്വറൽ സയൻസ്. അഭിമുഖം 19ന് 2ന് വെള്ളയമ്പലം കനകനഗർ പട്ടികജാതി വികസന ഓഫിസ്. 0471-2314238, 0471-2314232.
വെമ്പായം ∙ നെടുവേലി ഗവ.ഹയർസെക്കൻഡറി സ്കൂൾ: എച്ച്എസ്എസ്ടി ബോട്ടണി. അഭിമുഖം 17ന് 11ന്. 0472 – 2831300
വഞ്ചിയൂർ ∙ ഗവ. ഹൈസ്കൂൾ: ഹിന്ദി, ഇംഗ്ലിഷ്. അഭിമുഖം 16ന് 10ന്.
വലിയതുറ ∙ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ: കംപ്യൂട്ടർ സയൻസ്, സോഷ്യോളജി, കെമിസ്ട്രി, കണക്ക്, ഇക്കണോമിക്സ്. അപേക്ഷ 23വരെ. 9496668667
ചാല ∙ തമിഴ് ഹയർ സെക്കൻഡറി സ്കൂൾ: ബോട്ടണി. അഭിമുഖം 16ന് 10ന്. 9447957677
തിരുവനന്തപുരം ∙ എംജി കോളജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം: അഭിമുഖം 18ന് 11ന്. 9526505577
പ്രോജക്ട് അസിസ്റ്റന്റ്
നെയ്യാറ്റിൻകര ∙ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. അഭിമുഖം 18ന് 10.30ന്. 0471 2222289
ഹെൽപർ
കോവളം∙ വെള്ളായണി അയ്യങ്കാളി മെമ്മോറിയൽ ഗവ മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ: ആയ തസ്തിക. അഭിമുഖം: 21ന് 10.30ന് വെള്ളയമ്പലം കനകനഗർ പട്ടികജാതി വികസന ഓഫിസ്.ഫോൺ: 0471-2314238, 0471-2314232.
സീറ്റ് ഒഴിവ്
വലിയതുറ ∙ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ്, കംപ്യൂട്ടർ സയൻസ്,കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ വിഭാഗങ്ങളിൽ മാനേജ്മെന്റ് ക്വാട്ട വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. –9496668667
ഐടിഐ പ്രവേശനം
തിരുവനന്തപുരം ∙ ചാക്ക ഗവ. ഐടിഐയിലെ 25 ട്രേഡുകളിലേക്ക് ഉള്ള പ്രവേശനത്തിന് https://itiadmissions.kerala.gov.inപോർട്ടലിലൂടെ ഓൺലൈനായി 20 വരെ അപേക്ഷിക്കാം. ഫോൺ: 0471 2502612.
നാടക രചന ശിൽപശാല
തൃശൂർ ∙ കേരള സംഗീത നാടക അക്കാദമി ജൂലൈ 31മുതൽ ഓഗസ്റ്റ് 3 വരെ കോട്ടയം ഭരണങ്ങാനം ഓശാന മൗണ്ടിൽ സംഘടിപ്പിക്കുന്ന നാടകരചന ശിൽപശാലയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫീസ്: 1000 രൂപ. keralasangeethanatakaakademi.in. 98952 80511, 94954 26570.
സൗജന്യ ശിൽപശാല
നേമം∙ പ്ലസ്ടു കഴിഞ്ഞവർക്ക് പ്രാവച്ചമ്പലം കെൽട്രോൺ നോളജ് സെന്ററിൽ 17, 18 തീയതികളിലായി ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിന്റെ സൗജന്യ ശിൽപശാല നടത്തും. ഫോൺ: 7994087722, 9072592412.
ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ് 18ന്
തിരുവനന്തപുരം ∙ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ജില്ലാ സിറ്റിങ് 18ന് 11ന് കമ്മിഷൻ ഓഫിസിലെ കോർട്ട് ഹാളിൽ നടക്കും. നേരിട്ടോ, തപാലിലോ, [email protected] എന്ന മെയിൽ വിലാസത്തിലോ, 9746515133 എന്ന നമ്പറിൽ വാട്സാപ്പിലോ പരാതി സമർപ്പിക്കാം.
ക്വിസ് മത്സരം
തിരുവനന്തപുരം ∙ ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷത്തിന്റെ ഭാഗമായി സ്റ്റാറ്റിസ്റ്റിക്സ് ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കായി സംസ്ഥാനതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 8943193937 /7306561963, 9895090532.
ഭിന്നശേഷി വിദ്യാർഥികൾക്ക് പ്രൊഫിഷ്യൻസി അവാർഡ്
തിരുവനന്തപുരം ∙ സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപറേഷൻ മാർച്ചിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ വിജയം കൈവരിച്ച ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കു നൽകുന്ന പ്രൊഫിഷ്യൻസി അവാർഡിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 10ന് അകം https://www.hpwc.kerala.gov.in/ വെബ്സൈറ്റിലെ പ്രൊഫിഷ്യൻസി അവാർഡ് 2025 എന്ന ലിങ്കിലെ ഗൂഗിൾ ഫോം വഴി സ്വയമോ കംപ്യൂട്ടർ സെന്റർ വഴിയോ അപേക്ഷ സമർപ്പിക്കാം. UDID കാർഡ്/ ഭിന്നശേഷി സർട്ടിഫിക്കറ്റ്, മാർക് ലിസ്റ്റ് (നെറ്റിൽ നിന്നു ലഭിച്ച മാർക്ലിസ്റ്റ് ആണെങ്കിൽ എസ്എസ്എൽസിക്ക് ഹെഡ്മാസ്റ്റർ, പ്ലസ്ടുവിന് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തണം) എന്നിവ അപേക്ഷയിൽ അപ്ലോഡ് ചെയ്യണം. വിവരങ്ങൾക്ക്: hpwc.kerala.gov.in .
രക്തദാനക്യാംപ് ഇന്ന്
തിരുവനന്തപുരം ∙ ലോക രക്തദാന ദിനമായ ഇന്ന് മെഡിക്കൽ കോളജ് ആശുപത്രിയുമായി ചേർന്ന് എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് 9 മുതൽ ഒന്നുവരെ രക്തദാന ക്യാംപ് സംഘടിപ്പിക്കും. എച്ച്എൽഎല്ലിന്റെ ആക്കുളം പ്ലാന്റിലെ റിക്രിയേഷൻ ക്ലബ് ഹാളിൽ രക്തദാനം. ആദ്യം എത്തുന്ന 100 പേർക്ക് ടി ഷർട്ട് നൽകും.
മെഡിക്കൽ ക്യാംപ്
ബാലരാമപുരം∙ ഗാന്ധി ദർശൻ സേവാ സമിതിയും നിംസ് മെഡിസിറ്റിയും ചേർന്ന് നടത്തുന്ന മെഡിക്കൽ ക്യാംപും ലഹരി വിരുദ്ധ സംഗമവും ബാലരാമപുരം തേമ്പാമുട്ടം കെവി എൽപി സ്കൂളിൽ നാളെ രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ നടക്കും.
ഡോ.അഗർവാൾസ് കണ്ണാശുപത്രിയിൽ സൗജന്യ നേത്ര ക്യാംപ്
തിരുവനന്തപുരം∙ വെള്ളയമ്പലം ഡോ. അഗർവാൾസ് കണ്ണാശുപത്രിയുടെ എട്ടാം വാർഷികത്തോട് അനുബന്ധിച്ച് മനോരമ വായനക്കാർക്കായി സൗജന്യ തിമിര, പ്രമേഹ, നേത്രരോഗ നിർണയ ക്യാംപ് തുടങ്ങി. 17 വരെ നടക്കുന്ന ക്യാംപിൽ 9 മുതൽ 5 വരെ ഡോക്ടർമാരായ ജയ് മാത്യു പെരുമാൾ, സോണിയ ജോൺ, യാസർ സഫർ, നീതു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന.
റജിസ്ട്രേഷനും ഡോക്ടർ കൺസൽറ്റേഷനും പുറമേ കാഴ്ച പരിശോധന, കുട്ടികൾക്കുണ്ടാകുന്ന കാഴ്ച വൈകല്യം, തിമിര പരിശോധന, ഡയബറ്റിക് റെറ്റിനോപ്പതി നിർണയം, ഗ്ലോക്കോമ പരിശോധന, ഐ പ്രഷർ പരിശോധന എന്നിവയും സൗജന്യമാണ്. ഒസിടി, ലേസർ ചികിത്സ, ഇൻട്രവെട്രിയൽ ഇൻജക്ഷൻ, റെറ്റിനൽ ശസ്ത്രക്രിയ, തിമിര ശസ്ത്രക്രിയ എന്നിവയ്ക്ക് ഇളവു നൽകും. റജിസ്റ്റർ ചെയ്തു പങ്കെടുക്കുന്ന ആദ്യത്തെ 150 പേർക്ക് മനോരമ പ്രസിദ്ധീകരണമായ “മനോരമ ആരോഗ്യം” ഒരു വർഷത്തേക്ക് തപാലിൽ സൗജന്യമായി ലഭിക്കും. ഫോൺ: 9072606700
തെങ്ങിൻ തൈകൾ വിതരണത്തിന്
വെള്ളറട∙കുന്നത്തുകാൽ കൃഷി ഭവനിൽ ഗുണമേന്മകൂടിയ(WCT)തെങ്ങിൻ തൈകൾ എത്തിയിട്ടുണ്ട്.50% സബ്സിഡി കഴിച്ച് ഗുണഭോക്താവിന് 50 രൂപയ്ക്ക് ലഭിക്കുമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
ഇലകമൺ ഗ്രാമസഭകൾ ഇന്ന്
ഇലകമൺ∙ ഗുണഭോക്തൃ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഗ്രാമസഭകൾ ഇന്നു ചേരും.
വാർഡ്–2 (ഹരിഹരപുരം ഗവ.എൽപിഎസ്–3.00), വാർഡ്–5 (ഇലകമൺ എംപിഎൽപിഎസ്–2.00), വാർഡ്–6 (കിഴക്കേപ്പുറം സെൻട്രൽ എൽപിഎസ്–11.00).
വെള്ളനാട് ടൗൺ ഗ്രാമസഭ
വെള്ളനാട്∙ പഞ്ചായത്തിലെ വെള്ളനാട് ടൗൺ വാർഡ് ഗ്രാമസഭായോഗം ഇന്നു വൈകിട്ട് 4ന് വെള്ളനാട് ഗവ.എൽപി സ്കൂളിൽ നടക്കും.
തുരന്തോ എക്സ്പ്രസിൽ കോച്ചുകൾ വർധിപ്പിച്ചു
തിരുവനന്തപുരം∙ എറണാകുളം–ലോകമാന്യതിലക് തുരന്തോ എക്സ്പ്രസിലെ കോച്ചുകളുടെ എണ്ണം കൂട്ടി. ഒരു എസി ഫസ്റ്റ് ക്ലാസും ഒരു തേഡ് എസി കോച്ചുമാണു കൂട്ടിയത്. പുതുക്കിയ കോച്ച് ക്രമം: ഫസ്റ്റ് എസി–1, സെക്കൻഡ് എസി– 3, തേഡ് എസി–7, സ്ലീപ്പർ– 8.
എം ഫോർ മാരി സൗജന്യ വിവാഹ റജിസ്ട്രേഷൻ മലയിൻകീഴീൽ
തിരുവനന്തപുരം ∙ മലയാള മനോരമയുടെ വൈവാഹിക പോർട്ടലായ എം ഫോർ മാരി ഡോട്ട് കോമിനെക്കുറിച്ച് അറിയാനും പ്രൊഫൈലുകൾ സൗജന്യമായി റജിസ്റ്റർ ചെയ്യാനും സബ്സ്ക്രിപ്ഷൻ പാക്കേജ് അപ്ഗ്രേഡ് ചെയ്യാനുമുള്ള അവസരം ഇന്നു10 മുതൽ 5 വരെ മലയിൻകീഴ് ജംക്ഷനിലെ ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലയിൽ ഒരുക്കുന്നു. വ്യക്തികളുടെ പ്രതീക്ഷകളെ അടിസ്ഥാനമാക്കി ജീവിത പങ്കാളികളെ കണ്ടെത്താൻ സഹായിക്കുന്ന മാച്ച് മേക്കിങ് ആൽഗരിതം എം ഫോർ മാരിക്ക് ഉണ്ട്. സുരക്ഷ, സ്വകാര്യത നിയന്ത്രണം എന്നിവയും വെബ്സൈറ്റ് ഉറപ്പാക്കുന്നുണ്ട്. 8138900792
ജലവിതരണം മുടങ്ങും
പാറശാല∙ആര്യങ്കോട് പഞ്ചായത്തിൽ ജല ജീവൻ ജല വിതരണ പദ്ധതിയുടെ പൈപ്പ് ലൈനിൽ കണക്ഷൻ നൽകുന്ന ജോലികൾ നടക്കുന്നതിനാൽ 16 മുതൽ 20 വരെ ജലവിതരണം മുടങ്ങുന്നതിനു സാധ്യത ഉണ്ട്. ഗുണഭോക്താക്കൾ മുൻ കരുതൽ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
അറ്റകുറ്റപ്പണി: 19ന് ജലവിതരണം ഭാഗികമായി തടസ്സപ്പെടും
തിരുവനന്തപുരം ∙ ജലഅതോറിറ്റിയുടെ അരുവിക്കരയിലെ 75 എംഎൽഡി ജലശുദ്ധീകരണശാലയിലെ തകരാറിലായ വാൽവ് മാറ്റി സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ നടത്തേണ്ടതിനാൽ 19 ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ കോർപറേഷൻ പരിധിയിലെ 65 വാർഡുകളിലും രണ്ടു പഞ്ചായത്തുകളിലെ 6 വാർഡുകളിലും ജലവിതരണം ഭാഗികമായി തടസ്സപ്പെടും
ജലവിതരണം തടസ്സപ്പെടുന്ന വാർഡുകൾ
പേരൂർക്കട, കുടപ്പനക്കുന്ന് , അമ്പലമുക്ക്, മുട്ടട, പരുത്തിപ്പാറ, കേശവദാസപുരം, പട്ടം, ഉള്ളൂർ, കൊച്ചുള്ളൂർ, കവടിയാർ, കുറവൻകോണം, മരപ്പാലം, ഊളൻപാറ , പൈപ്പിന്മൂട് , പേട്ട, എംജി റോഡ്, ജനറൽ ആശുപത്രി പ്രദേശം, വലിയശാല, വഴുതക്കാട്, വെള്ളയമ്പലം, പി എം ജി, തൈക്കാട്, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, നെട്ടയം, കാച്ചാണി, കൊടുങ്ങാനൂർ, തിരുമല, വലിയവിള, പിടി.പി നഗർ, വാഴോട്ടുകോണം, പുന്നയ്ക്കാമുകൾ, തൃക്കണ്ണാപുരം, പൂജപ്പുര, ആറന്നൂർ, കരമന, മുടവൻമുഗൾ, നെടുംകാട്, കാലടി, പാപ്പനംകോട്, പൊന്നുമംഗലം, മേലാംകോട്, നേമം, എസ്റ്റേറ്റ്, ചാല, കമലേശ്വരം, കുര്യാത്തി, മണക്കാട്, ശ്രീവരാഹം, ആറ്റുകാൽ, അമ്പലത്തറ, കളിപ്പാംകുളം, പുത്തൻപള്ളി, മാണിക്യവിളാകം, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, മുട്ടത്തറ, വള്ളക്കടവ്, പൂന്തുറ, വലിയതുറ, തിരുവല്ലം, പുഞ്ചക്കരി, പൂങ്കുളം, വെള്ളാർ.
കല്ലിയൂർ പഞ്ചായത്തിലെ വെള്ളായണി, തെന്നൂർ, അപ്പുക്കുട്ടൻ നായർ റോഡ്, ശാന്തിവിള, സർവോദയം, പള്ളിച്ചൽ പഞ്ചായത്തിലെ പ്രസാദ് നഗർ എന്നീ പ്രദേശങ്ങളിലെയും ഉയർന്ന സ്ഥലങ്ങളിൽ ജലവിതരണം തടസ്സപ്പെടും.