തിരുവനന്തപുരം∙ പേട്ട ജംക്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.
രണ്ടു പേർക്കു പരുക്ക്. ഇവരിൽ തലയ്ക്കു പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. രണ്ടു പേരെയും മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11.15 ന് ആയിരുന്നു അപകടം.
ഇരുഭാഗത്തുനിന്നും അമിതവേഗത്തിലെത്തിയ ബൈക്കുകൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു.
ബൈക്കിലുണ്ടായിരുന്ന യുവാക്കൾ റോഡിലേക്കു തെറിച്ചുവീണു. പരുക്കേറ്റ് കിടന്ന 3 പേരെയും പൊലീസ് ആശുപത്രിയിലെത്തിച്ചു എങ്കിലും ഒരാൾ മരിച്ചു.
ഒരാൾ അബോധാവസ്ഥയിലാണ്. കൊട്ടാരക്കര വാളകം സ്വദേശി സിബിനാണ് പരുക്കേറ്റ മറ്റൊരാൾ.
മരിച്ചയാളുടെയും അബോധാവസ്ഥയിൽ കിടക്കുന്നയാളുടെയും വിവരം ലഭ്യമല്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

