
നഗരൂർ∙ കല്ലമ്പലം റോഡിൽ നഗരൂർ ജംക്ഷനിൽ പ്രവർത്തിക്കുന്ന എംടി കോംപ്ലക്സിൽ തീപിടിത്തം. ഇവിടെ പ്രവർത്തിച്ചിരുന്ന എംടി മാർട്ട് സൂപ്പർ മാർക്കറ്റ്, ഒളിംപിയ ജിംനേഷ്യം എന്നിവയിൽ വൻ നാശം.
ഒരു കോടി രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. തീപിടിത്തത്തില ആർക്കും പരുക്കില്ല.
അതേ സമയം തന്റെ കടയിൽ തീ പിടിക്കുന്നതറിഞ്ഞ് തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ ഒന്നാം നിലയിൽ നിന്നു താഴെ വീണ് എംടി കോംപ്ലക്സ് ഉടമ നഗരൂർ പേരകത്ത് വീട്ടിൽ നസീമിന്(58) തലയ്ക്ക് പരുക്കേറ്റു. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് തീപിടിത്തം ഉണ്ടായത്.
കടയുടെ രണ്ടാം നിലയിലാണ് തീ ആദ്യം പിടിച്ചത്. തുടർന്ന് മൂന്നാം നിലയിലെ ജിംനേഷ്യത്തിലും പടരുകയായിരുന്നു.
നഗരൂർ വലിയകാട് എ.കെ.മൻസിലിൽ നസീർ ആണ് ജിംനേഷ്യത്തിന്റെ ഉടമ. ജിമ്മിലെ ഉപകരണങ്ങൾ പൂർണമായി കത്തി നശിച്ചു.
സൂപ്പർ മാർക്കറ്റിലെ സാധനങ്ങൾ പൂർണമായും കത്തിപ്പോയി.
ഈ കെട്ടിടത്തിൽ കെഎസ്എഫ്ഇ ശാഖയും പ്രവർത്തിക്കുന്നുണ്ടെങ്കിലും തീ പടരാതെ രക്ഷപ്പെട്ടു. ജീവനക്കാർ എത്തി സ്വർണ ഉരുപ്പടികളും മറ്റും ലോക്കറിൽ നിന്നും സുരക്ഷിത സ്ഥലത്തേക്കു മാറ്റി.
സൂപ്പർ മാർക്കറ്റിനോടു ചേർന്ന് പ്രവർത്തിച്ചിരുന്ന പാചകവാതക ഏജൻസിയിൽ നിന്ന് സിലിണ്ടറുകൾ സമയോചിതമായി ചുമട്ടുതൊഴിലാളികൾ എടുത്തു മാറ്റി.
ആറ്റിങ്ങൽ, വെഞ്ഞാറമൂട്, നാവായിക്കുളം, വർക്കല കടയ്ക്കൽ എന്നീ അഗ്നിരക്ഷാ നിലയങ്ങളിൽ നിന്നും എത്തിയ 11 യൂണിറ്റുകൾ ഉപയോഗിച്ച് രാത്രി 7.30ന് തീ പൂർണമായും കെടുത്തി. തീ പിടിക്കാനുള്ള കാരണം കൂടുതൽ അന്വേഷണത്തിലെ ലഭിക്കുകയുള്ളു എന്നാണ് വിവരം.
കിളിമാനൂർ എസ്എച്ച്ഒ. ബി.ജയൻ, നഗരൂർ എസ്ഐ: ഫിറോസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനങ്ങളിൽ അഗ്നിരക്ഷാ സേനയ്ക്ക് പുറമേ നാട്ടുകാരും ചുമട്ടുതൊഴിലാളികളും പങ്കാളികളായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]