
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (13-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ അടുത്ത 2 ദിവസം ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ ഇന്നു നടത്തുക.
∙ സംസ്ഥാനത്ത് വ്യാപക മഴ പെയ്യും.
∙കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് .
∙ബാക്കി 10 ജില്ലകളിൽ യെലോ അലർട്ട്.
സൗജന്യ കാൻസർ പരിശോധനാ ക്യാംപ്
മംഗലപുരം ∙ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്, സെഡ്എച്ച്എം ലൈബ്രറി എന്നിവയുടെ സഹകരണത്തിൽ മുരുക്കുംപുഴ പാണൂർ മുസ്ലിം ജമാഅത്തിൽ വച്ച് 21ന് രാവിലെ 10ന് സൗജന്യ കാൻസർ പരിശോധനാ ക്യാംപ് സംഘടിപ്പിക്കുന്നു. രോഗ സംശയമുള്ളവരെ ആർസിസിയിൽ വിദഗ്ധ പരിശോധനയ്ക്ക് വിധേയരാക്കും. സ്കാനിങ്ങിനും മറ്റു പരിശോധനകൾക്കുമായി ബ്ലോക്ക് പഞ്ചായത്ത് 10,000 രൂപ ചെലവ് വഹിക്കും.
അധ്യാപക ഒഴിവ്
വെള്ളനാട് ∙ ജി.കാർത്തികേയൻ സ്മാരക ഗവ. വി ആൻഡ് എച്ച്എസ്എസ്: ഹയർ സെക്കൻഡറി വിഭാഗം എച്ച്എസ്എസ്ടി മാത്തമാറ്റിക്സ് (ജൂനിയർ): അഭിമുഖം 18ന് 2ന്. 0472–2882032.
നേമം ∙ പാപ്പനംകോട് ഗവ.ഹൈസ്കൂൾ: ഹൈസ്കൂൾ വിഭാഗം ഗണിതം, എഫ്ടിഎം. അഭിമുഖം 16 ന് 10.30ന്. 94005 01081.
കല്ലമ്പലം ∙ ഞെക്കാട് ഗവ.വിഎച്ച്എസ്എസ്: എച്ച്എസ് വിഭാഗം മലയാളം, ഇംഗ്ലിഷ്. അഭിമുഖം ഇന്ന് 10ന്. 0470 2692274.
കല്ലമ്പലം ∙ ആലംകോട് ഗവ.വിഎച്ച്എസ്എസ്: യുപിഎസ്ടി, ഹിന്ദി(ജൂനിയർ) എച്ച്എസ് വിഭാഗം അറബിക്, സോഷ്യൽ സയൻസ്. അഭിമുഖം 16ന് 10.30ന്.
കഠിനംകുളം∙ ചേരമാൻ തുരുത്ത് ഗവ.എൽപിഎസ്: പ്രൈമറി വിഭാഗം ഫുൾ ടൈം അറബിക്. അഭിമുഖം ഇന്ന് 11ന്. 9746447525
തൊളിക്കോട് ∙ ഗവ. ഹയർ സെക്കൻഡറി സ്കൂൾ: ഹയർ സെക്കൻഡറി വിഭാഗം മാത്തമാറ്റിക്സ് ജൂനിയർ. അഭിമുഖം തിങ്കൾ രാവിലെ 11ന്. 04722879595.
പാറശാല ∙ ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജ്: മലയാളം. അവസാന തീയതി 20. 0471 2232240.
വെമ്പായം ∙ നെടുവേലി ഗവ.ഹയർസെക്കൻഡറി സ്കൂൾ: എച്ച്എസ്എസ്ടി രസതന്ത്രം (ജൂനിയർ). അഭിമുഖം 17ന് 11ന്. 0472 – 2831300.
പോത്തൻകോട് ∙ അയിരൂപ്പാറ ഗവ.ഹയർസെക്കൻഡറി സ്കൂൾ: എൽപിഎസ്ടി. അഭിമുഖം 16ന് 10.30ന്. 0471 –2719860, 2419645.
മണക്കാട് ∙ കാർത്തിക തിരുനാൾ ഗവ.എച്ച്എസ്എസ്: എച്ച്എസ്എസ് വിഭാഗം ഇംഗ്ലിഷ് ജൂനിയർ. അഭിമുഖം 17ന് 10ന്. 9497015706.
തിരുവനന്തപുരം ∙ വട്ടിയൂർക്കാവ് വിഎച്ച്എസ്എസ്: ഹൈസ്കൂൾ വിഭാഗം ഹിന്ദി. അഭിമുഖം 16ന്. 0471 2360524
പാറശാല∙ അയിങ്കാമം ഗവ എൽപി സ്കൂൾ: തമിഴ്. അഭിമുഖം ഇന്ന് 11.00ന്. 9446694190
അവസരങ്ങൾ
ഫാർമസിസ്റ്റ്
വിഴിഞ്ഞം ∙ സാമൂഹികാരോഗ്യ കേന്ദ്രം: ഫാർമസിസ്റ്റ്. അഭിമുഖം 16ന് 10ന്. 9961367267.
അറ്റൻഡർ
തിരുവനന്തപുരം ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് ട്രോളി അറ്റൻഡർമാരെ തിരഞ്ഞെടുക്കുന്നു. അഭിമുഖം 18ന് 11.30ന് നടത്തും. പത്താം ക്ലാസ് പാസായവർക്ക് പങ്കെടുക്കാം. ബിരുദധാരികൾ ഈ ജോലിക്ക് അർഹരല്ല. പ്രായപരിധി 18-45 വയസ്സു വരെ. കോവിഡ് ബ്രിഗേഡായി ജോലി ചെയ്തവർക്ക് മുൻഗണന.
സീറ്റൊഴിവ്
തിരുവനന്തപുരം ∙ പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ ബാലവാടിക മൂന്നിലും ഒന്നാം ക്ലാസിലും പട്ടിക വർഗ വിദ്യാർഥികൾക്ക് സീറ്റ് ഒഴിവുണ്ട്. 11–ാം ക്ലാസിൽ ജനറൽ വിഭാഗത്തിൽ ഏതാനും സീറ്റുകളും ഒഴിവുണ്ട്. സ്കൂൾ ഓഫിസിലെത്തണം.
സിഎച്ച് സ്കോളർഷിപ്
തിരുവനന്തപുരം ∙ പ്ലസ്ടുവിന് ഫുൾ എ പ്ലസും സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ എ വണ്ണും നേടിയ ജില്ലയിലെ മുസ്ലിം വിദ്യാർഥികൾക്ക് സി.എച്ച്.മുഹമ്മദ് കോയ ട്രസ്റ്റിന്റെ സ്കോളർഷിപ്പിന് അപേക്ഷിക്കാം. 9446214898.