
‘കിടപ്പിലായ ക്രെയിൻ’ എഴുന്നേൽക്കാൻ സഹായം തേടുന്നു !
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലോട് ∙ രോഗം വന്നു കിടപ്പിലായ പശുക്കളെ ചികിത്സയ്ക്ക് വേണ്ടി എഴുന്നേൽപ്പിക്കാനുള്ള ക്രെയിൻ കേടായതിനാൽ നന്ദിയോട് മൃഗാശുപത്രിയിൽ എത്തുന്ന ക്ഷീര കർഷകർ വലയുന്നു. ഒരു വർഷം പോലും പഴക്കമില്ലാത്ത ഉപകരണമാണ് കേടായത്. കാസർകോട് നിന്ന് കമ്പനിയുടെ ടെക്നിഷ്യൻ വന്നാൽ മാത്രമേ തകരാർ പരിഹരിക്കാൻ കഴിയൂ എന്നാണ് മൃഗാശുപത്രി അധികൃതർ പറയുന്നത്. തകരാർ ഉടൻ പരിഹരിച്ചു കർഷകർക്ക് സേവനം ലഭ്യമാക്കണമെന്ന് പച്ച തോട്ടുംപുറം ക്ഷീരകർഷക കൂട്ടായ്മ ഭാരവാഹികൾ ആവശ്യപ്പെട്ടു.