തിരുവനന്തപുരം ∙ കവടിയാർ ജവാഹർ നഗറിൽ 10 കോടിയോളം രൂപ വില വരുന്ന വീടും വസ്തുവും തട്ടിയെടുക്കാനുള്ള ശ്രമം പുറത്തു വന്നപ്പോൾ പ്രതികളെ സംരക്ഷിക്കുന്ന റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയതും കേസിൽ അറസ്റ്റിലായ ശാസ്തമംഗലം സബ് റജിസ്ട്രാർ കെ.എസ്. ലക്ഷ്മിയെന്ന് പൊലീസ് കണ്ടെത്തി.
കുറ്റം മറച്ചുവച്ച് വിശ്വസനീയമായ രീതിയിൽ ലക്ഷ്മി റിപ്പോർട്ട് തയാറാക്കി റജിസ്ട്രേഷൻ ഐജി, ജില്ലാ റജിസ്ട്രാർ ഓഫിസർ എന്നിവർക്ക് നൽകുകയായിരുന്നു. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിപ്സിന്റെ ഉടമസ്ഥതയിലുള്ള 14.5 സെന്റ് സ്ഥലവും 10 മുറികളുള്ള 6,000 ചതുരശ്രയടി വിസ്തീർണമുള്ള വീടുമാണ് വ്യാജരേഖ, ആൾമാറാട്ടം, വ്യാജ ആധാരം എന്നിവ വഴി തട്ടിയെടുക്കാൻ ശ്രമിച്ചത്.
ഈ ശ്രമത്തിന് എല്ലാ സഹായവും ചെയ്തതിനു പുറമേയാണ് പ്രതികളെ സഹായിക്കുന്ന റിപ്പോർട്ട് ലക്ഷ്മി നൽകിയതെന്ന് മ്യൂസിയം പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി ലക്ഷ്മിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങും. വകുപ്പ് തലത്തിൽ ഇതു വരെ മറ്റ് ആരോപണങ്ങളോ നടപടിയോ നേരിടേണ്ടി വന്നിട്ടില്ലാത്ത ഉദ്യോഗസ്ഥയാണ് ലക്ഷ്മി.
ഒന്നാം പ്രതി അനന്തപുരി മണികണ്ഠനെ സഹായിക്കാനാണ് കുറ്റം മറച്ച് റിപ്പോർട്ടുണ്ടാക്കിയത്. ഒപ്പിട്ട
എല്ലാ സാക്ഷികളും പ്രതികളാണ്. സബ് റജിസ്ട്രാർ സാക്ഷികളെ നേരിൽ കാണുകയോ ആധാർ അടക്കം രേഖകൾ ഉപയോഗിച്ച് തിരിച്ചറിയുകയോ ചെയ്തിട്ടില്ലെന്നും പൊലീസ് കണ്ടെത്തി.
മണികണ്ഠനും ലക്ഷ്മിയും 2025 ജനുവരി 27ന് 8–ാം പ്രതി അനിൽ തമ്പിയുടെ വീട്ടിലെത്തി ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ.
തുടർന്ന് ശാസ്തമംഗലം റജിസ്ട്രാർ ഓഫിസിന് സമീപം വൈകിട്ട് 7 മുതൽ രാത്രി 10 വരെ ഇവർ ഉണ്ടായിരുന്നതായും ഫോൺ ലൊക്കേഷൻ പരിശോധിച്ച് ഉറപ്പാക്കി. റജിസ്ട്രാർ ഓഫിസിലെ അസിസ്റ്റന്റിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

