കോവളം ∙ തറക്കല്ലിട്ട് 41 വർഷമായിട്ടും പനത്തുറ നിവാസികൾക്ക് പാലം ഇന്നും സ്വപ്നം മാത്രം. പ്രദേശവാസികളായ കുട്ടികൾക്ക് ഈ അധ്യയന വർഷവും സ്കൂളിലെത്താൻ ഏക ആശ്രയം വാഴമുട്ടം ചേന്തിലാക്കരിയിലെ കടത്തുവള്ളം മാത്രം.
പ്രദേശത്തെ മറ്റു യാത്രികരും സഞ്ചാര സൗകര്യമില്ലാത്തതിന്റെ ബുദ്ധിമുട്ടിലാണ്. സഞ്ചാരയോഗ്യമായ പാലത്തിനായി 1985 സെപ്റ്റംബർ 19ന് സ്ഥാപിച്ച തറക്കല്ല് ഇപ്പോഴും നോക്കുകുത്തിയായി ഇവിടെയുണ്ട്.
ഒരു വശം കടലും ശേഷിച്ച ഭാഗത്ത് ടിഎസ് കനാലും ഉൾപ്പെട്ട
സ്ഥലമാണ് പനത്തുറ. ഏതാണ്ട് ദ്വീപ് സമാനമായ പനത്തുറ നിവാസികൾക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള പ്രധാന മാർഗമാണ് ഈ കടത്ത്.
സ്കൂൾ വിദ്യാർഥികളടക്കമുള്ളവരുടെ ഏക സഞ്ചാര ഉപാധിയാണ് ചേന്തിലാക്കരി–പള്ളിനട കടത്ത് എന്നറിയുന്ന ഈ കടത്തു വള്ള സേവനം.
സർക്കാർ വകയായ ഈ കടത്ത് വൈകിട്ടു വരെ മാത്രം. ശേഷമുള്ള യാത്രാ ആവശ്യങ്ങൾക്കു ജനം വളരെ ദൂരം ചുറ്റണം.
കടലാക്രമണ ഭീഷണി സമയങ്ങളിൽ സവാരിക്കു വാഹനം വിളിച്ചാലും വരുന്നതിനു ബുദ്ധിമുട്ടാണ്. ആർക്കെങ്കിലും അസുഖമോ മറ്റോ വന്നാലാണ് ഏറെ ദുരിതം.
കാലവർഷം ശക്തമാകുമ്പോൾ ആശങ്ക വർധിക്കും.
പനത്തുറ മുസ്ലിം പള്ളി, സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ എത്തുന്നതിനും ആൾക്കാർക്കു ബുദ്ധിമുട്ടുണ്ട്. എളുപ്പമാർഗമെന്ന നിലയിലാണു പാലം പണിക്കു പദ്ധതിയിട്ടത്.
തറക്കല്ലിട്ടവരും മാറിമാറി വന്ന സർക്കാരുമെല്ലാം പാലം നിർമാണം മറന്നു,അഥവാ ഉപേക്ഷിച്ച മട്ടായി. 1985ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി വിഴിഞ്ഞം സന്ദർശനത്തിനൊപ്പം പനത്തുറ കയർ ഗ്രാമത്തിലുമെത്തി.
അന്ന് അദ്ദേഹത്തോട് നാട്ടുകാർ ഏകസ്വരത്തിൽ ഉന്നയിച്ച ആവശ്യമായിരുന്നു പാലം വേണമെന്നത്. ഒപ്പം കുടിവെള്ളക്ഷാമത്തിനു പരിഹാരം വേണമെന്നും പറഞ്ഞു.
ആവശ്യം കേട്ട രാജീവ്ഗാന്ധി ഒപ്പമുണ്ടായിരുന്ന അന്നത്തെ മുഖ്യമന്ത്രി കെ.
കരുണാകരനോട് ഉടൻ പരിഹാര നടപടി വേണമെന്നു നിർദേശിച്ചു. കുടിവെള്ള പ്രശ്നത്തിന് ഒരാഴ്ചക്കുള്ളിൽ പരിഹാരമുണ്ടായി.
ഒപ്പം അന്നത്തെ ജലസേചന മന്ത്രി എം.പി. ഗംഗാധരൻ പാലം പണിയുടെ ശിലാസ്ഥാപനം നിർവഹിച്ചു.
നിർമാണ നടപടികൾ ഉടൻ ആരംഭിക്കുമെന്ന പ്രഖ്യാപനം പക്ഷേ ജലരേഖയായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

