വെള്ളറട ∙ നവജാത ശിശുവിനെ ശ്വാസം മുട്ടിച്ചും മുറിവേൽപ്പിച്ചും കൊലപ്പെടുത്തിയ കേസിൽ അമ്മ പൂഴനാട് പ്ലാവിള വീട്ടിൽ ഷംനയെ (21) ആര്യങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വീട്ടിലായിരുന്നു പ്രസവം. ഭർത്താവ് അൽത്താഫ് വീട്ടിലെത്തുമ്പോൾ അവശനിലയിൽ ഷംനയെയും കട്ടിലിനടിയിൽ രക്തം പുരണ്ട
തുണിയിൽ ചോരക്കുഞ്ഞിനെയും കാണുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പൊഴേക്കും കുഞ്ഞിന് ജീവൻ നഷ്ടപ്പെട്ടിരുന്നു.
കുഞ്ഞിന്റെ ശരീരത്തിൽ മുറിവുകൾ കണ്ട
ഡോക്ടറാണ് പൊലീസിൽ വിവരം അറിയിച്ചത്. ഭാര്യ ഗർഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് അൽത്താഫിന്റെ മൊഴി.
പൊലീസിന്റെ നിരീക്ഷണത്തിൽ ചികിത്സയിൽ തുടർന്നിരുന്ന ഷംനയെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. രണ്ടു വയസ്സുള്ള മറ്റൊരു കുഞ്ഞു കൂടി ദമ്പതികൾക്കുണ്ട്.
ഒരു കുഞ്ഞിനെ തന്നെ നോക്കാൻ സാധിക്കുന്നില്ലെന്നതാണ് അടുത്ത കുഞ്ഞിനെ കൊലപ്പെടുത്താൻ പ്രേരണയായതെന്ന് ഷംന മൊഴി നൽകിയതായി ആര്യങ്കോട് എസ്എച്ച്ഒ കെ.പി.വിനോദ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

