വെഞ്ഞാറമൂട് ∙ ഒറ്റയ്ക്ക് താമസിക്കുന്ന പുല്ലമ്പാറ വെള്ളുമണ്ണടി കല്ലിയോട് ഭുവന വിഹാറിൽ ശാരദാമ്മയെ (72) കിടപ്പുമുറിയിൽ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശാരദാമ്മയുടെ പുരയിടം വൃത്തിയാക്കാൻ രാവിലെ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. വീടിന്റെ പിൻവാതിലിന്റെ കുറ്റി തകർത്ത നിലയിലും മുൻവാതിൽ തുറന്ന നിലയിലുമായിരുന്നു.
മുറിയിൽ നിന്ന് സിഗരറ്റ് കുറ്റികളും മൊബൈൽ ഫോണും കണ്ടെടുത്ത പൊലീസ് ഫോണിന്റെ ഉടമയെ പിടികൂടി.
സംഭവസമയത്ത് ആക്ടീവായിരുന്ന മറ്റൊരു ഫോൺ കൊലപാതകം നടന്ന വീടിനു സമീപത്തു തന്നെ ഉണ്ടെന്നു കണ്ടെത്തിയതോടെ അടുത്ത വീട്ടിൽ ഉറക്കത്തിലായിരുന്ന യുവാവിനെയും കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങൽ ഡിവൈഎസ്പി സന്തോഷ്കുമാർ, വെഞ്ഞാറമൂട് എസ്എച്ച്ഒ ടി.പ്രദീഷ് എന്നിവരുടെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ, ഫൊറൻസിക് വിഭാഗം എന്നിവരെത്തി പരിശോധന നടത്തി.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഭർത്താവ്: പരേതനായ ദാമോദരൻപിള്ള.
മക്കൾ: ഭുവന, ഗോപകുമാർ, പരേതനായ കൃഷ്ണപ്രസാദ്. മരുമക്കൾ: ജയകുമാർ, കരിഷ്മ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

