നെയ്യാറ്റിൻകരയിൽ നിന്നുള്ള വിനോദയാത്രകൾക്കായി പുതിയ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു. കെഎസ്ആർടിസി പൂവാർ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വരും ദിവസങ്ങളിൽ യാത്രകൾ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാനത്തെ പ്രധാനപ്പെട്ട മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാർ, ഗവി, വാഗമൺ, പൊന്മുടി, ഇല്ലിക്കൽക്കല്ല് എന്നിവയ്ക്കൊപ്പം പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളായ ഗുരുവായൂർ, കൃപാസനം എന്നിവിടങ്ങളിലേക്കും സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്.
വരുന്ന 9, 12, 18 തുടങ്ങിയ തീയതികളിലാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്. സാധാരണക്കാരായ യാത്രികർക്ക് കുറഞ്ഞ ചെലവിൽ കേരളത്തിലെ പ്രധാന കാഴ്ചകൾ ആസ്വദിക്കുന്നതിനാണ് ബജറ്റ് ടൂറിസം സെൽ ഇത്തരത്തിലുള്ള ടൂർ പാക്കേജുകൾ തുടർച്ചയായി അവതരിപ്പിക്കുന്നത്.
യാത്ര സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി നെയ്യാറ്റിൻകരയിലെ കെഎസ്ആർടിസി ഡിപ്പോയുമായി ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

