തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ തപാൽ ബാലറ്റുകൾ സ്വീകരിക്കുന്നതും തിരിച്ചയയ്ക്കുന്നതും ഉൾപ്പെടെയുള്ള നടപടികൾ ഭരണാനുകൂല സർവീസ് സംഘടനകൾ കയ്യടക്കുന്നതായി ആരോപണം. തപാൽ ബാലറ്റിനുള്ള അപേക്ഷ നൽകുമ്പോൾ അത് അയച്ചു നൽകേണ്ട
വിലാസം നൽകണം. ഇതിനായി ഓഫിസ് വിലാസം നൽകാൻ സംഘടനകൾ ഇടപെട്ട് ആവശ്യപ്പെടുന്നു എന്നാണു പരാതി. ഓഫിസുകളിൽ എത്തുന്ന ബാലറ്റ് പേപ്പറുകൾ സംഘടനാനേതാക്കൾ കൈവശപ്പെടുത്തുകയും ഓപ്പൺ വോട്ട് രേഖപ്പെടുത്തി ഒപ്പിട്ടു കൊടുക്കാൻ വോട്ടറോട് ആവശ്യപ്പെടുകയും ചെയ്യുന്നതായി ആരോപണമുണ്ട്.
സഹകരിക്കാത്തവരെ സ്ഥലംമാറ്റുമെന്ന ഭീഷണിയുള്ളതായും പ്രതിപക്ഷ സർവീസ് സംഘടനകൾ പറയുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിങ് ഉദ്യോഗസ്ഥർക്ക് വോട്ടു രേഖപ്പെടുത്താൻ ഫെസിലിറ്റേഷൻ സെന്ററുകൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഇത്തരമൊരു സൗകര്യമൊരുക്കിയിട്ടില്ല. കേരളത്തിൽ തപാൽ വോട്ടുകളുടെ അട്ടിമറിയിലൂടെ ‘വോട്ട് ചോരി’ നടക്കുന്നതായി സെറ്റോ ചെയർമാൻ ചവറ ജയകുമാർ ആരോപിച്ചു. സുതാര്യമായി തിരഞ്ഞെടുപ്പ് നടത്തേണ്ട
ഉദ്യോഗസ്ഥരുടെ വോട്ടുകൾ തന്നെ അട്ടിമറിക്കപ്പെടുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. പോളിങ് ഉദ്യോഗസ്ഥർക്കു നേരിട്ടു വോട്ടു ചെയ്യാൻ ഫെസിലിറ്റേഷൻ സെന്ററുകൾ അനുവദിക്കണമെന്നും ജയകുമാർ ആവശ്യപ്പെട്ടു.
തപാൽ വോട്ടിന് അപേക്ഷിക്കാൻ സമയം നീട്ടി
തപാൽ വോട്ടിന് അപേക്ഷിക്കാനുള്ള സമയം നീട്ടി. 9നു വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ 6 വരെയും 11നു വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ 8 വരെയും അപേക്ഷ സ്വീകരിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുതിയ നിർദേശം നൽകി.
ഏതെങ്കിലും തദ്ദേശസ്ഥാപന പരിധിയിൽ തപാൽ വോട്ടുകൾ കൂടുതലായി ആവശ്യമുണ്ടെങ്കിൽ അച്ചടിക്കാൻ കലക്ടർമാർ വഴി വരണാധികാരികൾ നടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

