നെടുമങ്ങാട് ∙ ജില്ലാ ആശുപത്രിയിൽ നടുവേദനയ്ക്ക് ഡോക്ടറെ കാണാനെത്തിയ ആളിന് ഒപ്പം വന്ന ചെറുമകളുടെ ദേഹത്ത് ആശുപത്രി കെട്ടിടത്തിന്റെ കോൺക്രീറ്റിൽ നിന്നു പാളികൾ അടർന്നു വീണു. പരുക്കേറ്റതിനെ തുടർന്ന് അതേ ആശുപത്രിയിൽ ചികിത്സ തേടി.
പോത്തൻകോട് ശാന്തിഗിരി ആനന്ദപുരം റിയാസ് മൻസിലിൽ ബി.ഫസിലുദ്ദീന്‍ ഒപ്പം എത്തിയ ചെറുമകൾ നൗഫിയ നൗഷാദിനാണ് (21) പരുക്കേറ്റത്. ഓർത്തോപീഡിക് ഒപിയിൽ ഡോക്ടർ ഇല്ലാത്തതിനെ തുടർന്ന് ഫസിലുദ്ദീനെ പിഎംആർ ( ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ ) ഒപിയിൽ കാണിക്കാൻ ഇരിക്കുന്നതിനിടെ ഇന്നലെ രാവിലെ 9 നാണു സംഭവം.
നൗഫിയയുടെ ഇടതു കയ്യിലും തോളിലുമായി കെട്ടിടത്തിന്റെ കോൺക്രീറ്റിന്റെ അടിഭാഗത്തു നിന്നു പാളികൾ അടർന്നു വീണു.
എക്സ്റേ എടുത്ത് നടത്തിയ പരിശോധനയിൽ മറ്റു പ്രശ്നങ്ങൾ ഇല്ലെന്നു വ്യക്തമായെങ്കിലും കയ്യിൽ വേദനയുണ്ടെന്നു നൗഫിയ പറഞ്ഞു.യന്ത്രത്തകരാർ മൂലം ആശുപത്രിയിലെ എക്സ്റേ യൂണിറ്റ് പ്രവർത്തിക്കാത്തതിനെ തുടർന്ന് നഴ്സാണ് സ്വകാര്യ ലാബിൽ നിന്ന് എക്സ്റേ എടുക്കാൻ പണം നൽകിയത്. അപകടം സംഭവിച്ചതിനു പിന്നാലെ പിഎംആർ ഒപി, സ്കിൻ ഒപിയിലേക്കു മാറ്റിയതായി അറിയിച്ച് അധികൃതർ മുൻവശത്തെ വാതിലിൽ അറിയിപ്പു പതിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]