നേമം ∙ മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് സിനിമകളിലൊന്നായ ‘കിരീട’ത്തിലെ ‘കണ്ണീർ പൂവിന്റെ കവിളിൽ തലോടി…’ എന്ന പ്രസിദ്ധ ഗാനം ചിത്രീകരിച്ച കല്ലിയൂർ ഗ്രാമ പഞ്ചായത്തിലെ കിരീടം പാലവും പരിസരവും സിനി ടൂറിസ്റ്റ് ഗ്രാമമാകാൻ ഒരുങ്ങുന്നു. 1.22 കോടി രൂപ വിനിയോഗിച്ച് ഹാബിറ്റാറ്റാണ് ഇതിന്റെ നിർമാണം നടത്തുന്നത്.
വെള്ളായണി കായലിന്റെയും ഇതിൽ നിന്നുള്ള അമിത ജലം കരമനയാറ്റിലേക്ക് ഒഴുക്കിവിടുന്ന കന്നുകാലി ചാലിന്റെയും മനോഹാരിത ഒട്ടും ചോരാതെയാണ് നിർമാണം. ഇതിന്റെ നടുവിലായാണു സിനി ടൂറിസ്റ്റ് കേന്ദ്രം ഒരുങ്ങുന്നത്.
നിർമാണം പൂർത്തിയാകുമ്പോൾ കിരീടം സിനിമയിലെ പല സീനുകളും ഇവിടെ പുനഃസൃഷ്ടിക്കാനും ആലോചനയുണ്ട്. ഈ സിനിമയ്ക്ക് ശേഷമാണ് കന്നുകാലി ചാലിന് കുറുകെയുള്ള പാലം കിരീടം പാലം എന്നറിയപ്പെട്ടു തുടങ്ങിയത്.
കാലപ്പഴക്കം കൊണ്ട് തകർന്ന പാലം പിന്നീട് പുതുക്കി പണിതു.
കിരീടം സിനിമയിലെ നാസറിന്റെ ചായക്കടയെ ഓർമപ്പെടുത്തുന്ന തരത്തിൽ ‘നാസർ കഫേ’ എന്ന പേരിൽ ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചായക്കടയും ഒരുങ്ങുന്നുണ്ട്. സന്ദർശകർക്ക് ഇരിപ്പിടം, വിശ്രമ കൂടാരങ്ങൾ, സിനിമകളിലെ കഥാപാത്രങ്ങളുടെ പ്രദർശനം, ശുചിമുറികൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായുണ്ട്.
സഞ്ചാരികൾക്ക് തണലൊരുക്കാൻ മുളം കാടുകളും വച്ചുപിടിപ്പിച്ചിട്ടുണ്ട്. കമ്പിയും ഗ്ലാസും ഉപയോഗിച്ചാണ് നിർമാണം.
നിലവിൽ പാലത്തിനോടു ചേർന്ന റോഡിന് തിലകൻ റോഡ് എന്ന് നാമകരണം ചെയ്തിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

