തിരുവനന്തപുരം ∙ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവത്തിന്റെ ഭാഗമായി നടത്തിയ പള്ളിവേട്ട ഭക്തിനിർഭരമായി.
ഇന്ന് (ഏപ്രിൽ 2) വൈകിട്ട് ശംഖുമുഖം കടലിൽ നടത്തുന്ന ആറാട്ടോടെ പത്തു ദിവസം നീണ്ടുനിന്ന ഉത്സവത്തിന് സമാപനമാകും. ഇന്നലെ രാത്രി എട്ടോടെ പടിഞ്ഞാറേ നട
വഴിയാണ് വേട്ടപ്പുറപ്പാട് നടന്നത്. ശ്രീ പത്മനാഭ സ്വാമിയെ സ്വർണ ഗരുഡ വാഹനത്തിലും നരസിംഹ സ്വാമിയെയും തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമിയെയും വെള്ളി വാഹനങ്ങളിലും എഴുന്നള്ളിച്ചു.
ക്ഷേത്രം സ്ഥാനി മൂലം തിരുനാൾ രാമവർമ ഉടവാളേന്തി അകമ്പടി പോയി.
റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ സുന്ദര വിലാസം കൊട്ടാരത്തിന് മുന്നിലാണ് വേട്ടക്കളം ഒരുക്കിയിരുന്നത്. കരിക്കിൽ അമ്പ് എയ്തു പ്രതീകാത്മകമായി ക്ഷേത്ര സ്ഥാനി വേട്ട
നടത്തി. രാജ കുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരി പാർവതി ബായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി, ഭരണസമിതി അംഗങ്ങളായ ആദിത്യ വർമ, കരമന ജയൻ, എ.വേലപ്പൻ നായർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടത്തിയത്.
വേട്ടയ്ക്ക് ശേഷം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് തിരിച്ചെഴുന്നള്ളത്ത് നടത്തിയത്.
വടക്കേനട വഴി വിഗ്രഹങ്ങളെ ക്ഷേത്രത്തിനുള്ളിലേക്കു എഴുന്നള്ളിച്ചു.
ഇന്ന് വൈകിട്ട് അഞ്ചിന് ആറാട്ട് ഘോഷയാത്ര പടിഞ്ഞാറേ നടയിൽ നിന്ന് പുറപ്പെടും. ആറാട്ട് മണ്ഡപത്തിലെ ഇറക്കി പൂജയ്ക്കു ശേഷം കടലിൽ വിഗ്രഹങ്ങളെ ആറാടിക്കും.
നാളെ ആറാട്ട് കലശം നടത്തും.
ശ്രീപത്മനാഭസ്വാമി ക്ഷേത്രം ആറാട്ട്: വിമാന സർവീസുകൾക്ക് ഇന്ന് നിയന്ത്രണം
തിരുവനന്തപുരം ∙ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇന്ന് വൈകിട്ട് 4.45 മുതൽ രാത്രി 9 വരെ വിമാന സർവീസുകൾക്ക് നിയന്ത്രണം. യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ടു വിമാന സമയങ്ങൾ ഉറപ്പാക്കണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

