കഴക്കൂട്ടം∙ ചേങ്കോട്ടുകോണത്ത് പൊലീസ് ഉദ്യോഗസ്ഥ വീട്ടിൽ വളർത്തിയ 50 ലേറെ നായ്ക്കളെ നഗരസഭ ഇടപെട്ട് നഗരസഭയുടെ തിരുവല്ലത്തുള്ള എബിസി കേന്ദ്രത്തിലേക്കു മാറ്റി. മേയർ വി.വി.
രാജേഷിന്റെ നേതൃത്വത്തിൽ എത്തിയ നഗരസഭാ ജീവനക്കാരാണു നായ്ക്കളെ പിടികൂടിയത്. വന്ധ്യംകരണം, പ്രതിരോധ കുത്തിവയ്പ്, രോഗ പരിശോധന എന്നിവ നടത്തിയ ശേഷമാകും എബിസി കേന്ദ്രങ്ങളിൽ പാർപ്പിക്കുന്നതെന്ന് മേയർ അറിയിച്ചു.
പൊലീസ് ഉദ്യോഗസ്ഥ മെറ്റിൽഡയാണ് സ്വന്തം വീട്ടിൽ 50ൽ ഏറെ നായ്ക്കളെ പരിപാലിക്കുന്നത്.
നായ്ക്കളെ പാർപ്പിച്ച വീട് ശുചീകരിക്കാനും മേയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് നിർദേശം നൽകി. വീട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന മെറ്റിൽഡ വർഷങ്ങളായി നായ്ക്കളെ വളർത്തുന്നുണ്ട്.
അവ പെറ്റു പെരുകിയാണ് 50 ഏറെ നായകൾ ആയത്. 37 MINUTES AGO 55 MINUTES AGO 5 HOURS 10 MINUTES AGO നായകൾ നാട്ടുകാർക്ക് ബുദ്ധിമുട്ട് ആയതോടെ സമീപത്തു താമസിക്കുന്നവർ നഗരസഭയ്ക്കും, പൊലീസിനും മറ്റും പരാതി നൽകിയിരുന്നു. തുടർന്നാണ് ഇന്നലെ നായ്ക്കളെ മാറ്റിയത്.
വീട്ടിൽ നായ്ക്കൾ കൂടിയതോടെ ഇവയെ നഗരസഭ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റണം എന്ന് മെറ്റിൽഡ ഒരു വർഷം മുൻപ് തന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും നഗരസഭയ്ക്ക് അത്തരം സംവിധാനം ഇല്ലെ മറുപടിയാണ് മെറ്റിൽഡയ്ക്കു ലഭിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

