പത്തനംതിട്ട ∙ മാലയുടെ പൊൻതിളക്കത്തേക്കാൾ പ്രഭയുണ്ട് അദ്വൈതയുടെ സത്യസന്ധതയ്ക്ക്.
കോഴഞ്ചേരി മുത്തൂറ്റ് കോളജിൽ ഒന്നാം വർഷ ലാബ് ടെക്നിഷ്യൻ കോഴ്സിന് പഠിക്കുന്ന പി.അദ്വൈതയ്ക്ക് (19) വഴിയോരത്തുനിന്ന് കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 4ന് ആണ് സ്വർണമാല കിട്ടിയത്. തൊട്ടടുത്തുള്ള പൊയ്യാനി ജംക്ഷനിലെ ജ്വല്ലറിയിലെത്തി കടയുടമയെ ഏൽപിച്ച് അദ്വൈത വീട്ടിലേക്ക് പോയി.
ഒരുലക്ഷം രൂപയോളം വിലമതിക്കുന്ന താലിമാലയായിരുന്നു അത്. മാല തന്ന പെൺകുട്ടി ആരാണെന്നു ജ്വല്ലറി ഉടമ അനിൽ കുമാറിനും വ്യക്തതയുണ്ടായില്ല.
കടയടച്ചശേഷം അനിൽ ആറന്മുള സ്റ്റേഷനിലെത്തി മാല പൊലീസിന് കൈമാറി.
കൊട്ടാരക്കരയിലുള്ള ബന്ധുവിന്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് തിരികെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ മാല നഷ്ടപ്പെട്ടത് വൈകിയാണ് ചെറുകോൽ കിഴക്കേപ്പുരയിൽ അഞ്ജലി മനീഷ് തിരിച്ചറിഞ്ഞത്. കോഴഞ്ചേരി ടൗണിലെത്തി അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.
പരാതി നൽകാൻ ആറന്മുള പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ നഷ്ടപ്പെട്ട മാല അവിടെയുണ്ടെന്നറിഞ്ഞ് അഞ്ജലി അമ്പരന്നു.
മാല ഏൽപിച്ച പെൺകുട്ടി കോളജ് യൂണിഫോമിലാണെന്ന് ജ്വല്ലറി ഉടമ പൊലീസിനോട് പറഞ്ഞിരുന്നു.
വഴിയിൽനിന്നു കിട്ടിയ മാല സമീപത്തെ കടയിൽ നൽകിയ വിവരം അദ്വൈത തന്റെ അധ്യാപകരെ അറിയിച്ചിരുന്നു. ഇക്കാര്യം അധ്യാപകർ പൊലീസിനെ അറിയിച്ചു.
അഞ്ജലിയും ജ്വല്ലറി ഉടമയും റാന്നി മക്കപ്പുഴയിലെ അദ്വൈതയുടെ പടിത്തറയ്ക്കലെ വീട്ടിലെത്തി. സന്തോഷം പങ്കുവയ്ക്കുന്നതിനിടെ അഞ്ജലി രണ്ട് മോതിരം അദ്വൈതയുടെ വിരലുകളിൽ അണിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

