കൊടുമൺ ∙ പഴയ കാല ഓർമകൾ ഉണർത്തി തട്ടയിലെ ഇടനാഴികളിലൂടെ ഇനി കാളക്കുട്ടന്മാരുടെ കുളമ്പടി നാദവും. തട്ടയിലും പരിസര പ്രദേശങ്ങളിലും നാട്ടുകാർക്ക് കൗതുകമായി ചിക്കു നന്ദനയുടെ നന്ദന ഫാമിലാണു ഒറ്റ കാള വണ്ടിയും സവാരിയും ഒരുങ്ങിയത്.
കാങ്കയം ഇനത്തിലുള്ള കാളയാണു സവാരിക്കായി ഒരുങ്ങിയത്. അവധിക്കാലമായതോടെ കുട്ടികൾക്കും ഈ സവാരി ആസ്വദിക്കാം.
സുന്ദരനായ കാള കുട്ടനെ കാണാൻ ഒട്ടേറെ ആളുകളാണ് എത്തുന്നത്. എഴുതിയ കണ്ണു പോലെ ആരെയും ആകർഷിക്കുന്ന മനോഹരമായ നയനങ്ങളും വലിയ കൊമ്പുകളുമുള്ള കാളയ്ക്ക് ചിക്കു നന്ദനയുടെ മക്കൾ മാണിക്യൻ എന്ന് പേരും നൽകി.
ഇനി നന്ദന ഫാമിൽ വരുന്ന കാണിക്കൾക്ക് കാളവണ്ടി യാത്രയും ആസ്വദിക്കാം. 2 കാളകളെ കെട്ടുന്ന വണ്ടിയും അതിൽ കെട്ടുന്ന 2 കാളകളും നന്ദന ഫാമിൽ തന്നെയുണ്ട്.
തമിഴ്നാട്ടിൽ നിന്ന് ഇറച്ചിക്ക് വേണ്ടി കൊണ്ടുവന്ന കാള കുട്ടനെ ചിക്കു നന്ദന ചോദിച്ച വില കൊടുത്തു വാങ്ങി.
10 മിനിറ്റ് കൂടി ചെല്ലാൻ വൈകി എങ്കിൽ മാണിക്യന് ജീവൻ നഷ്ടമാകുമായിരുന്നു എന്ന് ചിക്കു നന്ദന പറഞ്ഞു. കഴുത്തിൽ വച്ച വാളിൽ നിന്ന് മാണിക്യനെ രക്ഷപ്പെടുത്തി കൊണ്ടു വന്നതു കൊണ്ടാകാം ചിക്കു നന്ദനയോട് അവനു അമിതമായ സ്നേഹം ഉണ്ട്.
കാളവണ്ടി യാത്രയ്ക്ക് പുറമേ കുതിര വണ്ടി യാത്രയും ഒട്ടക സവാരിയും നന്ദന ഫാമിൽ ഉണ്ട്. ഓമല്ലൂർ വയൽ വാണിഭം, കല്യാണം, ഘോഷയാത്ര, പള്ളി പെരുന്നാൾ എന്നിവയ്ക്കെല്ലാം ഇപ്പോൾ നന്ദന ഫാമിലെ മൃഗങ്ങളെയാണ് ഉപയോഗപ്പെടുത്തുന്നത്.
നന്ദന ഫാം നിൽക്കുന്ന വീട് പണ്ടു മുതൽ കാളയും കാളവണ്ടിയുമുള്ള പഴയ 4 കെട്ടു കുടുംബമാണ്. കാളയ്ക്കു ലാടം അടിക്കുന്നവർ ഇപ്പോൾ ഇല്ലാത്തത് കൊണ്ട് മാത്രമാണ് പലരും കാളയെ വളർത്താതെ പോകുന്നത്.
അതിനാൽ നല്ല കാളക്കുട്ടന്മാരെല്ലാം മാംസ ആവശ്യങ്ങൾക്കായി പോകുന്നു. കാളകൾക്കും കുതിരകൾക്കുമുള്ള പരിശീലനം നന്ദന ഫാമിൽ നൽകുന്നുണ്ട്.
കൂടാതെ കുട്ടികൾക്കുള്ള കുതിര സവാരി പരിശീലന ക്ലാസുകളും നൽകി വരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

