പരുമല ∙ മഴ പെയ്താൽ പരുമലയിലെ ഏറ്റവും പ്രധാന റോഡ് പുഴയാകുന്ന സ്ഥിതിയാണ്. പരുമല പെരുന്നാളിനു മുൻപു റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തുമെന്നു മന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ പെരുന്നാൾ അവലോകന യോഗം ഉറപ്പു നൽകിയിരുന്നുവെങ്കിലും ആ വാക്ക് പാലിക്കപ്പെട്ടില്ല. 2 ദിവസമായി പെയ്യുന്ന മഴയിൽ പരുമല ആശുപത്രിക്കും തിക്കപ്പുഴ ജംക്ഷനും ഇടിയിൽ വലിയ വെള്ളക്കെട്ട് ഉണ്ടായിരിക്കുകയാണ്.പരുമല പെരുന്നാളിന് ഒട്ടേറെ വിശ്വാസികൾ എത്തുന്ന റോഡാണിത്. വരും ദിവസങ്ങളിൽ നൂറു കണക്കിനു പദയാത്രാ സംഘങ്ങൾ ഇതുവഴി എത്തുന്നുണ്ട്.
ഈ സാഹചര്യത്തിൽ യാത്ര ദുസ്സഹമാണ്.
നിരവധി വാഹനങ്ങൾ പരുമല ആശുപത്രി, പരുമല പള്ളി എന്നിവിടങ്ങളിലേക്കും മാന്നാർ ടൗണിലേക്കും പോകുന്ന ഈ റോഡിൽ ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവാണ്. മാവേലി സ്റ്റോർ ഉൾപ്പെടെ നിരവധി വ്യാപാര സ്ഥാപനങ്ങൾ ഈ ഭാഗത്തുണ്ട്.അടുത്ത നാളുകളിൽ സ്ഥിരമായി മഴ പെയ്തതോടെ വെള്ളക്കെട്ട് രൂക്ഷമായി.വെള്ളം ഒഴുകി പോകാൻ സൗകര്യമില്ലാത്തതാണു കാരണം.ഈ ഭാഗം മണ്ണിട്ടുയർത്തി ഓട നിർമിച്ചാൽ വെള്ളക്കെട്ടിനു പരിഹാരം കാണാൻ കഴിയും.
വെള്ളക്കെട്ട് കാരണം വ്യാപാരികളും ഏറെ ബുദ്ധിമുട്ടുന്നു.ഇത് മൂലം ഇവിടത്തെ വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം ഇല്ലാത്ത അവസ്ഥയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

