കല്ലൂപ്പാറ ∙ പുതുശേരി ഈട്ടിയ്ക്കൽപടി–കോമളം ബിഷപ് എസി റോഡിൽ പുനരുദ്ധാരണം നടത്തി ദിവസങ്ങൾക്കുള്ളിൽ ടാറിങ് ഇളകിയതോടെ വീണ്ടും അറ്റകുറ്റപ്പണികൾ നടത്തി അധികൃതർ. കൊച്ചേടത്തിൽപടി മുതൽ വേണാട്ടുമുണ്ട
വരെയുള്ള ഭാഗങ്ങളിലാണ് ദിവസങ്ങൾക്ക് മുൻപാണ് പൊതുമരാമത്ത് നിരത്ത് മെയിന്റനൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പുനരുദ്ധാരണ പ്രവൃത്തികൾ നടത്തിയത്. കൂടുതലായി ടാറിങ് ഇളകിയ സ്ഥലങ്ങളിലാണ് നിർമാണ പ്രവൃത്തികൾ നടത്തിയിരുന്നത്.
വാഹനങ്ങൾ ഓടാൻ തുടങ്ങിയതോടെ പലയിടങ്ങളിലും ടാറിങ് ഇളകിത്തുടങ്ങി.
കൊച്ചേടത്തിൽപടിയ്ക്കും മാരേട്ട്തോപ്പിനും ഇടയിലാണ് ടാറിങ്ങിന് കേടുപാടുകൾ സംഭവിച്ചത്. ഇതെത്തുടർന്ന് ഇളകിയ ഭാഗങ്ങളിൽ ഇന്നലെ അറ്റകുറ്റപ്പണികൾ നടത്തി.
എന്നാൽ റോളർ ഉപയോഗിച്ച് ഉറപ്പിക്കാത്തതിനാൽ ഇത് വീണ്ടും ഇളകുമെന്നാണ് നാട്ടുകാർ പറയുന്നത്.
പ്രളയത്തിൽ സമീപനപാത തകർന്ന കോമളം പാലത്തിന്റെ നിർമാണ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്. പാലത്തിലേക്ക് എത്തുന്ന കല്ലൂപ്പാറ കൊല്ലമല–കോമളം, മല്ലപ്പള്ളി–പരിയാരം–കോമളം, പാലത്തിങ്കൽ–കോമളം എന്നീ റോഡുകൾ ഉയർന്ന നിലവാരത്തിൽ ടാറിങ് നടത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞു.
ഈട്ടിയ്ക്കൽപടി–കോമളം ബിഷപ് എസി റോഡിന്റെ ഭാഗമായ ഈട്ടിയ്ക്കൽപടി മുതൽ കൊച്ചേടത്തിൽപടി വരെ ഉന്നത നിലവാരത്തിൽ നവീകരിക്കുന്നതിനുള്ള തുകയ്ക്ക് ഭരണാനുമതിയും ലഭിച്ചു കഴിഞ്ഞു.
ഈട്ടിയ്ക്കൽപടി മുതൽ പാലത്തിങ്കൽ കവലയിലേക്കുള്ള റോഡ് മെച്ചപ്പെടുത്തുന്നതിനാണ് ഭരണാനുമതി ലഭിച്ചത്. ബിഷപ് എസി റോഡിന്റെ ഭാഗമായി കൊച്ചേടത്തിൽപടി മുതൽ വേണാട്ടുമുണ്ട
വരെയും ഉയർന്ന നിലവാരത്തിൽ പുനരുദ്ധാരണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]