സീതത്തോട് ∙ ശബരിഗിരി ജല വൈദ്യുതപദ്ധതിയിലെ ജല സംഭരണികളിലെ ജലനിരപ്പ് 41% ആയി. നിലവിലുള്ള ക്രമത്തിൽ വൈദ്യുതോൽപാദനം നടന്നാൽ 60 ദിവസത്തേക്കു മാത്രമുള്ള വെള്ളമാണു സംഭരണികളിൽ ശേഷിക്കുന്നത്.വെള്ളത്തിന്റെ കുറവ് കാരണം പദ്ധതികളിൽ പകൽ സമയം നിയന്ത്രിതമായാണ് ഉൽപാദനം.
ശബരിഗിരി പദ്ധതിയിൽ നിന്നു വൈദ്യുതോൽപാദനത്തിനു ശേഷം ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവനുസരിച്ചാണു മൂഴിയാർ അണക്കെട്ടിലെ ജല നിരപ്പ്. പകൽ വൈദ്യുതോൽപാദനം കുറവായതിനാൽ മൂഴിയാർ അണക്കെട്ടിലെ ജല നിരപ്പു തീർത്തും കുറവാണ്.
ശബരിഗിരി പദ്ധതിയിൽ ആകെയുള്ള 6 ജനറേറ്ററുകളിൽ 2, 4 ജനറേറ്ററുകൾ ഷട്ട്ഡൗണിലാണ്.
1964ലെ പദ്ധതി കമ്മിഷനു ശേഷം ആദ്യമായാണ് രണ്ടാം നമ്പർ ജനറേറ്ററിന്റെ ടർബൈൻ ഷാഫ്റ്റ്,സ്കേറ്റർ അടക്കമുള്ള പ്രധാന ഭാഗങ്ങൾ മാറ്റുന്ന ജോലികൾ നടക്കുന്നത്. അടുത്ത മാസത്തോടെ ജോലികൾ പൂർത്തിയാക്കി പ്രവർത്തിപ്പിക്കാമെന്ന പ്രതീക്ഷയിലാണു വൈദ്യുതി ബോർഡ്.
4ാം നമ്പർ ജനറേറ്ററിന്റെ വാർഷിക അറ്റകുറ്റപ്പണികളും അടുത്ത മാസത്തോടെ തീർന്ന് ഇതും പ്രവർത്തിച്ചു തുടങ്ങും.
പദ്ധതിയിൽ ശരാശരി 4 ദശലക്ഷം ഘനമീറ്ററോളം വെള്ളം വീതമാണു നിലവിൽ ഉപയോഗിക്കുന്നത്. നിലവിലുള്ള ജല നിരപ്പ് അനുസരിച്ച് പ്രതിദിനം ഇത്രയും വെള്ളം വീതം ഉപയോഗിച്ചാൽ ജൂൺ ആകുമ്പോഴേക്കും അണക്കെട്ടുകളിൽ ജല നിരപ്പ് 10 ശതമാനത്തോളം എത്തുമെന്നാണു വൈദ്യുതി ബോർഡ് അധികൃതരുടെ കണക്ക് കൂട്ടൽ.
കക്കാട്ടാറ്റിൽ സ്ഥാപിച്ചിട്ടുള്ള അള്ളുങ്കൽ ഇഡിസിഎൽ, കാരിക്കയം അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക്, പെരുനാട് എന്നീ പദ്ധതികളിലും പകൽ സമയം വൈദ്യുതോൽപാദനം കുറവാണ്.പീക്ക് ലോഡ് സമയത്ത് മാത്രമാണ് പൂർണ തോതിൽ വൈദ്യുതോൽപാദനം നടക്കുന്നത്.
ജലനിരപ്പ് ഇങ്ങനെ
∙ 981.45 മീറ്റർ ശേഷിയുള്ള കക്കി–ആനത്തോട് അണക്കെട്ടിൽ 961.74 മീറ്റർ
∙ 986.33 മീറ്റർ ശേഷിയുള്ള പമ്പയിൽ 963.35 മീറ്ററുമാണു ജല നിരപ്പ്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

