ശബരിമല∙ ശരണ മന്ത്രങ്ങൾ ഭക്തി സാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ പൊന്നമ്പലവാസന് തങ്ക അങ്കി അണിഞ്ഞു നടന്ന മണ്ഡലപൂജ ഭക്ത മനസ്സുകളെ കുളിരണിയിച്ചു. ശബരീശന്റെ തങ്കപ്രഭയാർന്ന രൂപം തീർഥാടകർക്ക് മറക്കാനാവാത്ത അനുഭവമായി.
മണ്ഡലകാല തീർഥാടനം പൂർത്തിയാക്കി അയ്യപ്പ ക്ഷേത്രനട അടച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ 25 കലശാഭിഷേകവും പിന്നെ കളഭാഭിഷേകവും നടന്നു.
അതിനു ശേഷം അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി മണ്ഡല പൂജയ്ക്കായി നട തുറന്നപ്പോൾ ആയിരങ്ങളുടെ നാവിൽ നിന്ന് ‘സ്വാമിയേ ശരണമയ്യപ്പാ.’ എന്ന മന്ത്രം മുഴങ്ങി.
ആ ശരണഘോഷങ്ങൾ സന്നിധാനമാകെ അലയടിച്ചു.
തങ്ക അങ്കി അണിഞ്ഞ അയ്യപ്പ സ്വാമിയുടെ പുണ്യ രൂപം കണ്ടുതൊഴുതു മനം നിറച്ചാണു തീർഥാടകർ മടങ്ങിയത്. രാത്രി അത്താഴപ്പൂജയ്ക്കു ശേഷം മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി അയ്യപ്പനെ ഭസ്മാഭിഷേകം നടത്തി ധ്യാനത്തിലാക്കി.
ജപമാലയും വടിയും അണിയിച്ചു. ഹരിവരാസനം ചൊല്ലിയാണ് നട അടച്ചത്.
ഇനിയും മകരവിളക്ക് തീർഥാടനത്തിനായി 30ന് വൈകിട്ട് 5ന് നട തുറക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

