പത്തനംതിട്ട∙വീണ്ടുമൊരു മണ്ഡലകാലം എത്തി. ശബരിമല തീർഥാടനം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും ടികെ റോഡ് നവീകരണം എങ്ങുമെത്തിയില്ല.
റോഡ് പകുതി മുറിച്ചുള്ള കലുങ്ക് നിർമാണവും സംരക്ഷണ ഭിത്തികെട്ടി വീതികൂട്ടലും തുടരുന്നു. ടാറിങ് ജോലികൾ ഇനിയും തുടങ്ങിയില്ല.
ഇങ്ങനെ പോയാൽ തീർഥാടനം തുടങ്ങിയാലും റോഡ് പണി എങ്ങുമെത്തില്ല.
ശബരിമല പദ്ധതിയിൽ ഉൾപ്പെടുത്തി 3 ഘട്ടമായിട്ടാണ് ടികെ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ഇതിൽ പത്തനംതിട്ട
സെന്റ് പീറ്റേഴ്സ് ജംക്ഷൻ – കോഴഞ്ചേരി 10.50 കോടി രൂപ, കോഴഞ്ചേരി –വള്ളംകുളം 7.2 കോടി രൂപ, വള്ളംകുളം– തിരുവല്ല 4.3 കോടി രൂപയുമാണ് ചെലവ്. സെന്റ് പീറ്റേഴ്സ് ജംക്ഷൻ – കോഴഞ്ചേരി റീച്ചിൽ മൊത്തം 230 മീറ്റർ നീളത്തിലാണ് സംരക്ഷണ ഭിത്തി , 7 കലുങ്കുകൾ, 600 മീറ്റർ ഓട , 2070 മീറ്റർ ഐറിഷ് ഓട, 300 മീറ്റർ നീളത്തിൽ പൂട്ടുകട്ട
പാകൽ എന്നിവയും റോഡ് സുരക്ഷാ പ്രവർത്തനവുമാണ് ലക്ഷ്യമിട്ടിരുന്നത്. തെക്കേമലയ്ക്കും ചുരുളിക്കോടിനും മധ്യേയുള്ള ഭാഗത്താണ് പണി നടക്കുന്നത്.
കൊല്ലംപടി ഭാഗത്ത് റോഡിന്റെ പകുതി മുറിച്ചുള്ള കലുങ്ക് നിർമാണം നടക്കുന്നു. കലുങ്കിനായി കെട്ടി അതിനുമുകളിൽ കോൺക്രീറ്റ് സ്ലാബ് സ്ഥാപിച്ചു. ഇനിയും അവിടെ മെറ്റലിങ്, ടാറിങ് എന്നിവ നടക്കണം.
ഇവിടെ ഫെഡറൽ ബാങ്ക് മുതൽ കെല്ലംപടി വരെ തോടിന്റെ വശം കെട്ടി റോഡിനു വീതി കൂട്ടുന്ന ജോലിയും നടക്കുന്നു. തീർന്നിട്ടില്ല.
ഇലന്തൂർ ബ്ലോക്ക് ഓഫിസ്പടി, പൂക്കോടിനു തിരിയുന്ന ഭാഗം എന്നിവിടങ്ങളിലും പണി നടക്കുന്നു. ട്രൈഫെന്റ് ജംക്ഷനിൽ ഓടയുടെ നിർമാണം പുരോഗമിക്കുന്നു.
തെക്കേമല വാഹന സമീപത്തെ പണികളും തീരാനുണ്ട്.
ഇതിന്റെ പണികൾ തീർന്നാൽ മാത്രമേ ടാറിങ് തുടങ്ങാൻ കഴിയു. നിലവിലുള്ള റോഡിന്റെ ഉപരിതലം 40 എം.എം കനത്തിൽ ബിസി ടാറിങ് നടത്താനുണ്ട്.
ഇതിന്റെ പണി തുടങ്ങിയിട്ടില്ല. ടാറിങ് പൂർത്തിയായ ശേഷമേ ഐറിഷ് ഓട, പൂട്ടുകട്ട
പാകൽ എന്നിവ തുടങ്ങാൻ കഴിയു. വള്ളംകുളം– കോഴഞ്ചേരി റീച്ചിൽ 7.2 കോടി രൂപയ്ക്ക് ടെൻഡർ ചെയ്തു പണി തുടങ്ങിയെങ്കിലും കലുങ്ക് നിർമാണം കുറെ ഭാഗത്തെ ഓട
എന്നിവയുടെ പണി മാത്രമാണ് തീർന്നത്. ഇരവിപേരൂർ പൊയ്കപടി കലുങ്ക് തീർന്നു.
എന്നാൽ ടാറിങ് തുടങ്ങിയില്ല.
പുല്ലാട് മേഖലയിൽ റോഡ് നിറയെ കുഴികളാണ്. ഇതിൽ ചാടാതെ വെട്ടിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്.
തിരുവല്ല– വള്ളംകുളം 4.3 കോടിയുടെ പദ്ധതി ടെൻഡർ ചെയ്തെങ്കിലും കലുങ്ക് പണി മാത്രമാണ് അവിടെയും നടന്നത്. ഉന്നത നിലവാരത്തിലുള്ള ടാറിങ് ജോലികൾ തീരാനുണ്ട്.
ശബരിമല തീർഥാടനത്തിനായി നവംബർ 16ന് നട തുറക്കും.
പിന്നെ ശബരിമലയിലേക്കുള്ള വാഹനങ്ങളുടെ പ്രവാഹമാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയാണ് പമ്പയ്ക്കു പോകുന്നത്.
മുൻവർഷങ്ങളിൽ തീർഥാടനത്തിനായി നടതുറക്കും മുൻപ് ടാറിങ് പൂർത്തിയാക്കാൻ തിരക്കിട്ട് ജോലികൾ നടത്താറുണ്ട്. ഇത്തവണ അതിനുള്ള നടപടികൾ ഒന്നുമായിട്ടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

