ഇന്ന്
∙ ഗവ.മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ ഒപി ബഹിഷ്കരിക്കും. കാഷ്വൽറ്റി, ലേബർ റൂം, ഐസിയു തുടങ്ങിയ അടിയന്തര ചികിത്സകൾക്കു മുടക്കമില്ല.
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെലോ അലർട്ട്
∙ ഇടിമിന്നലിനും മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
അധ്യാപക ഒഴിവ്
കടപ്ര ∙ ഗവ. യുപിജി സ്കൂളിൽ എൽപിഎസ്ടിയുടെ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
അഭിമുഖം 30ന് 11ന് നടക്കും. ടിടിസി/ഡിഎഡ്, കെടെറ്റ് യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി എത്തണം.
കീഴ്വായ്പൂര് ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്സ് അധ്യാപക (ജിഎഫ്സി ജൂനിയർ) ഒഴിവുണ്ട്.
അസ്സൽ സർട്ടിഫിക്കറ്റുകളുമായി 30ന് 11ന് അഭിമുഖത്തിനെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ജോലി ഒഴിവ്
കടമ്മനിട്ട ∙ കുടുംബാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
യോഗ്യത: ഡിഫാം/ബി ഫാം, കേരള ഫാർമസി കൗൺസിൽ റജിസ്ട്രേഷൻ. പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന.
പ്രായപരിധി: 18-36. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 29ന് 11ന് മെഡിക്കൽ ഓഫിസർ മുൻപാകെ അഭിമുഖത്തിന് ഹാജരാകണം. 04735 245613
നിയമനം
കടമ്മനിട്ട
∙ കുടുംബാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: ഡിഫാം/ബി ഫാം, കേരള ഫാർമസി കൗൺസിൽ റജിസ്ട്രേഷൻ.
പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന. പ്രായപരിധി: 18-36.
അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 29ന് 11ന് മെഡിക്കൽ ഓഫിസർ മുൻപാകെ അഭിമുഖത്തിന് ഹാജരാകണം. 04735 245613
സബ് സ്റ്റേഷൻ നവീകരണം
റാന്നി ∙ വൈദ്യുതി വിതരണം തടസ്സപ്പെടുത്താതെ 110 കെവി സബ് സ്റ്റേഷൻ നവീകരണം. 11 കെവി പാനൽ മാറ്റിവെയ്ക്കുന്ന പണികളാണ് കഴിഞ്ഞ 3 ദിവസങ്ങളായി നടന്നത്.
പാതി ഭാഗം മാത്രമേ പൂർത്തിയായിട്ടുള്ളൂ. ഇന്നും നാളെയും 30നും ശേഷിക്കുന്ന പണികൾ തുടരും.
ഡിഎൽഎഡ് പ്രവേശനം
പത്തനംതിട്ട
∙ അങ്ങാടിക്കൽ എസ്സിആർവി ടീച്ചർ ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിഎൽഎഡ് പ്രവേശനത്തിന് മാനേജ്മെന്റ് ക്വാട്ടയിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട് അഡ്മിഷൻ 29ന് 10ന് നടത്തും. 9497615921.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

