പത്തനംതിട്ട ∙ നടപ്പാതയിൽ ‘അപകടകെണി’യായി ഇരുമ്പുകമ്പി.
നഗരത്തിൽ മിനി സിവിൽ സ്റ്റേഷനു എതിർഭാഗത്തെ നടപ്പാതയ്ക്കു സമീപത്ത് സ്ഥാപിച്ചിരിക്കുന്ന ഇരുമ്പുകമ്പിയാണു ദ്രവിച്ചും ഒടിഞ്ഞും നാശോന്മുഖമായി പാതയോരത്ത് കിടക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി മിനി സിവിൽ സ്റ്റേഷനിലേക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും നിത്യേന ഒട്ടേറെ ആളുകൾ സഞ്ചരിക്കുന്ന പാതയാണിവിടം. അബാൻ മേൽപാലത്തിന്റെ റോഡ് നിർമാണവുമായി ബന്ധപ്പെട്ടു വിവിധ സ്ഥലങ്ങളിലേക്കു പോകുന്ന വാഹനങ്ങളേറെയും സഞ്ചരിക്കുന്നത് മിനി സിവിൽ സ്റ്റേഷൻ റോഡിലൂടെയാണ്.
റോഡിലൂടെ എത്തുന്ന ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളിൽ നിന്ന് നടപ്പാതയുടെ ഓരം ചേർന്ന് നടക്കുന്നവർക്ക് അപകടകരമായ കമ്പിയുടെ ഭാഗങ്ങൾ ശരീരത്ത് ഉരഞ്ഞ് മുറിവേൽക്കാൻ സാധ്യതയേറെ.
കഴിഞ്ഞ ദിവസം റോഡിൽ കൂടി സഞ്ചരിച്ച കാൽനട യാത്രികന്റെ ശരീരത്ത് കമ്പിയുടെ ഭാഗം ഉരഞ്ഞ് ഷർട്ട് കീറിയെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടതായി ഇതുവഴി സഞ്ചരിച്ച വാഹനയാത്രികർ പറഞ്ഞു.
നടപ്പാതയിൽ ദ്രവിച്ച് നാശോന്മുഖമായി കിടക്കുന്ന ഇരുമ്പുകമ്പികൾ പുന:സ്ഥാപിക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

