റാന്നി ∙ അഞ്ചു വർഷം പരിചരണ കാലാവധിയുള്ള കോന്നി–പ്ലാച്ചേരി പാതയിൽ നടക്കുന്നത് മുഖം മിനുക്കൽ മാത്രം. അതും വല്ലപ്പോഴും.
കാടു തെളിക്കൽ അടക്കമുള്ള പുനരുദ്ധാരണം നടക്കുന്നില്ല.കിലോമീറ്ററിന് 10 കോടിയോളം രൂപ ചെലവഴിച്ചു നവീകരിച്ച പാതയാണിത്. 2022 ഏപ്രിൽ 18ന് ഇതിന്റെ നിർമാണം പൂർത്തിയായെന്നാണു വിവരാവകാശ നിയമ പ്രകാരം കെഎസ്ടിപി നൽകിയ മറുപടി.
ഇതിൻ പ്രകാരം 2027 ഏപ്രിൽ 17ന് പരിചരണ കാലാവധി അവസാനിക്കും. ഇനി ഒന്നര വർഷമാണു ബാക്കിയുള്ളത്.
ഇതനുസരിച്ചു പുനരുദ്ധാരണം പാതയിൽ നടക്കുന്നില്ല.
ഓടകൾ കാടു മൂടിക്കിടക്കുകയാണ്. ഇതു ടാറിങ്ങിലേക്കു പടർന്നു തുടങ്ങി.
നടപ്പാതകളിലും കാടുണ്ട്. വാഹനങ്ങളിടിച്ചു തകർത്ത വഴിവിളക്കുകളും കൈവരികളും പുനഃസ്ഥാപിച്ചിട്ടില്ല.
കൈവരികളെല്ലാം തുരുമ്പിച്ചിരിക്കുന്നു. മുഖത്തു പൗഡറിടുന്നതു പോലെ കഴിഞ്ഞ ദിവസം ഇട്ടിയപ്പാറ സെൻട്രൽ ജംക്ഷനിൽ പെയിന്റ് പൂശുന്നതു കണ്ടു.
തുരുമ്പു പോലും കളയാതെ അതിനു മുകളിൽ പെയിന്റ് പൂശുകയായിരുന്നു.
പാതയിലെ സീബ്രാ ലൈനുകൾ പലയിടത്തും മാഞ്ഞിട്ടു മാസങ്ങളായി. ഇതുവരെ അവ തെളിച്ചിട്ടില്ല.
വരകൾ കാണാത്തതു മൂലം വാഹനങ്ങൾ അമിത വേഗത്തിൽ പായുന്നു. അവയ്ക്കു മുന്നിൽപ്പെടാതെ കാൽനടക്കാർ ഓടുകയാണ്.
ശബരിമല തീർഥാടനത്തിനു മുൻപ് വരകൾ തെളിച്ചില്ലെങ്കിൽ അപകടങ്ങൾക്കിടയാക്കും. പാതയിലെ പുനരുദ്ധാരണത്തെപ്പറ്റി പരാതി പറയുമ്പോൾ കെഎസ്ടിപി അധികൃതർ നിസ്സഹായത കാട്ടുകയാണെന്ന് ആക്ഷേപമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]