പത്തനംതിട്ട ∙ ചൂട് അസഹ്യമായതോടെ സംസ്ഥാനം നീങ്ങുന്നത് കാലാവസ്ഥാ മുന്നറിയിപ്പുകളിൽ ഉഷ്ണ താപപ്രഭാവവും കൂടി ഉൾപ്പെടുത്തേണ്ട
സ്ഥിതിവിശേഷത്തിലേക്ക്. വെറ്റ് ബൾബ് ഇഫക്ട് എന്നാണ് ഇത് അറിയപ്പെടുന്നത്.
ഇതോടൊപ്പം ഹീറ്റ് ഡോം ഇഫക്ട് എന്ന് അറിയപ്പെടുന്ന താപക്കുടയും അന്തരീക്ഷമർദത്തിന്റെ ഫലമായി രൂപപ്പെടുന്നു. അതിവേഗ നഗരവൽക്കരണഫലമായ ഹീറ്റ് ഐലൻഡ് എന്ന താപത്തുരുത്ത് പ്രതിഭാസവും സംസ്ഥാനത്ത് ഓരോ വേനലിലും കൂടുതൽ അനുഭവേദ്യമാകുന്ന സ്ഥിതിയാണ്.
ഉത്തരേന്ത്യയിൽ മാത്രം പ്രകടമാകുന്ന താപതരംഗം സംസ്ഥാനത്തും സംജാതമാകുമോ എന്നതാണ് മറ്റൊരു ആശങ്ക.
അറബിക്കടലിലെ താപവർധന മൂലം കേരളത്തിന്റെ കരയും കടലും ഏകദേശം ഒരുപോലെ ചൂടു പിടിച്ചു കിടക്കുന്നതിനാൽ കരക്കാറ്റിന്റെയും കടൽക്കാറ്റിന്റെയും താളം തെറ്റുന്നുവോ എന്ന സംശയവും ചിലർ ഉന്നയിക്കുന്നു. ഇതിനെല്ലാം പുറമെയാണ് ആഗോള തലത്തിൽ മഴ കുറയ്ക്കുകയും താപം വർധിപ്പിക്കയും ചെയ്യുന്ന എൽ നിനോ പോലെയുള്ള കാലാവസ്ഥാ പ്രതിഭാസങ്ങൾ.കാലാവസ്ഥാമാറ്റ ഫലമായ താപനം, സൗരചക്രങ്ങളിലെയും ഭൂമിയുടെ കാന്തിക ധ്രുവീയതകളിലെയും ഏറ്റക്കുറച്ചിലുകൾ തുടങ്ങിയവയും കാലാവസ്ഥയെ ബാധിക്കുന്നുണ്ടോ എന്ന പഠനവും നടത്തേണ്ടതുണ്ട്.
പരീക്ഷണാടിസ്ഥാനത്തിൽ കാലാവസ്ഥാ വകുപ്പ് ഹീറ്റ് ഇൻഡക്സ് തയാറാക്കുന്നുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മേധാവി നീത കെ. ഗോപാൽ പറഞ്ഞു.
വെറ്റ് ബൾബ് ഇഫക്ട്
സാധാരണ താപനിലയ്ക്കു പുറമേ അന്തരീക്ഷ വായുവിലെ ഈർപ്പം കൂടി കണക്കിലെടുക്കുമ്പോൾ മനുഷ്യർക്ക് അനുഭവപ്പെടുന്ന ഉഷ്ണത്തെയാണ് വെറ്റ് ബൾബ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ചൂടിനു പുറമേ ഈർപ്പം കൂടുമ്പോഴാണ് പ്രശ്നം. ശരീരം തണുപ്പിക്കാൻ വിയർപ്പാണ് പ്രകൃതിയുടെ മാർഗം.
പക്ഷേ വായുവിൽ ഈർപ്പം കൂടുതലായാൽ വിയർപ്പ് വറ്റില്ല. ചൂടു പുറത്തേക്കു വിട്ട് തണുപ്പിക്കാൻ ശരീരത്തിനു കഴിയാതെ വരും.
ഇതാണ് വെറ്റ് ബൾബ് താപനില ഉയരുമ്പോൾ സംഭവിക്കുന്നത്. അന്തരീക്ഷത്തിലെ ഉയർന്ന മർദവുമുള്ള പ്രദേശം കുട
പോലെ ചൂടുള്ള വായുവിനെ ഒരു പ്രത്യേക സ്ഥലത്ത് തളച്ചിടുന്ന പ്രതിഭാസമാണ് ഹീറ്റ് ഡോം എന്ന താപക്കുട. കേരളത്തിൽ ഇതിനു സാധ്യത കുറവാണെങ്കിലും പഠനം ആവശ്യമാണെന്ന് ശാസ്ത്രനിരീക്ഷകനായ ഡോ.
രാജഗോപാൽ കമ്മത്ത് പറഞ്ഞു.
മറ്റ് മനുഷ്യ ജന്യ പ്രകൃതി ചൂഷണം
വാഹനങ്ങളിൽ നിന്നുള്ള പുക, വാഹനങ്ങളിൽ ഉൾപ്പെടെ എസിയുടെ വ്യാപകമായ ഉപയോഗം, നിർമാണ പ്രവർത്തനങ്ങളിൽ നിന്ന് അന്തരീക്ഷത്തിലേക്ക് ഉയരുന്ന ധൂളികളുടെ (എയിറോസോൾ) അളവ്, മറ്റ് മലിനീകരണം തുടങ്ങിയ പല ഘടകങ്ങളും താപവർധനയ്ക്ക് കാരണമാണ്. ഏപ്രിൽ 6 മുതൽ 13 വരെ സംസ്ഥാനത്ത് ചൂടിന്റെ കാര്യത്തിൽ വീണ്ടും വർധന ഉണ്ടാകാമെന്ന് യൂറോപ്യൻ കാലാവസ്ഥാ സെന്റർ പറയുന്നു.
താപതരംഗ സമാനമായ സ്ഥിതി ഉണ്ടാകുമോ എന്ന് പറയേണ്ടത് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രമാണ്. അതനുസരിച്ച് സംസ്ഥാനം വേണ്ട
മുൻകരുതൽ സ്വീകരിക്കണം. ഇടമഴ ലഭിക്കുന്നതിനാൽ കടുത്ത ജലക്ഷാമം തൽക്കാലം ഇല്ല എന്നത് മാത്രമാണ് ഏക ആശ്വാസം.
തണലൊരുക്കുകയും ജലപൈതൃകങ്ങൾ സംരക്ഷിക്കയുമാണ് ചൂടിനെ നേരിട ാനുള്ള മാർഗം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

