ശബരിമല ∙ ചാലക്കുടി ഗവ. ഐടിഐയിലെ 1996 – 98 ബാച്ചിലെ സഹപാഠികൾ ശബരിമല സന്നിധാനത്ത് ഒരു വർഷത്തെ സഹവർത്തിത്വത്തിലും ഒന്നിച്ചാണ്.
സന്നിധാനം മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരിയും അദ്ദേഹത്തിന്റെ പഴ്സനൽ സെക്യൂരിറ്റി ഗാർഡും തൃശൂർ റൂറൽ സ്പെഷൽ ബ്രാഞ്ച് എഎസ്ഐയുമായ എം.എസ്.ഷോജുവുമാണ് ശബരിമലയിലും ഒരു വർഷത്തെ ഒന്നിച്ചുള്ള ജോലിക്ക് എത്തിയത്.
ശബരിമല മേൽശാന്തിക്ക് സുരക്ഷാ ഉദ്യോഗസ്ഥനായി പൊലീസ് വകുപ്പിൽനിന്നു രണ്ടുപേരെ സർക്കാർ നിയോഗിക്കാറുണ്ട്. തൃശൂർ കൊടകര മറ്റത്തൂർകുന്ന് വസുപുരം ഏറന്നൂർ മനയിൽ ഇ.ഡി.പ്രസാദ് നമ്പൂതിരി മേൽശാന്തിയായപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരായി നിർദേശിച്ചത് സഹപാഠിയായ എം.എസ്.ഷോജുവിനെയാണ്.
രണ്ടാമത്തെയാൾ പ്രസാദ് നമ്പൂതിരി അംഗമായ യോഗക്ഷേമ ഉപസഭയിലെ അംഗവും സീനിയർ സിവിൽ പൊലീസ് ഓഫിസറുമായ എ.എം.ദേവേഷ് ആണ്. എല്ലാ വർഷവും ശബരിമലയ്ക്ക് ദർശനത്തിനും ഡ്യൂട്ടിക്കുമായി വരാറുള്ള ഷോജുവിനും ഇത് കാത്തിരുന്ന നിയോഗം പോലെയാണ്.
ഇനി ഒരു വർഷക്കാലം പുറപ്പെടാ ശാന്തിയായി പ്രസാദ് നമ്പൂതിരിക്കും സുരക്ഷാ ഉദ്യോഗസ്ഥനായി ഷോജുവിനും അയ്യപ്പ സന്നിധിയിൽ തുടരാം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

