പത്തനംതിട്ട ∙ പ്രചാരണത്തിന്റ തിരക്കിനിടെ കോൺഗ്രസിന്റെ പ്രധാന നേതാക്കൾക്ക് ഇന്നലെ ഊണൊരുക്കിയത് ആന്റോ ആന്റണി എംപിയുടെ ഓഫിസിലായിരുന്നു.
അടൂരിലെയും ആറന്മുളയിലെയും നിയോജക മണ്ഡലം കൺവൻഷനുകൾക്കു ശേഷം എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപിയുടെ ഓഫിസിലെത്തി. ജില്ലയിലെ മൂന്നു കോൺഗ്രസ് സ്ഥാനാർഥികളും സ്ഥാനാർഥികളായി പരിഗണിച്ചവരുമെല്ലാം ഒരു മേശയ്ക്കു ചുറ്റുമിരുന്നു.
സ്ഥാനാർഥി നിർണയത്തിലെ ചെറിയ പരിഭവങ്ങൾ സ്നേഹവിരുന്നിൽ അലിഞ്ഞു തീർന്നു. പ്രചാരണത്തിലെ തമാശകൾ പങ്കുവച്ചും ജയപ്രതീക്ഷകൾ പങ്കുവച്ചും നേതാക്കൾ വാചാലരായി.
നിർണായക തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി നേരിടണമെന്ന ദേശീയ നേതൃത്വത്തിന്റെ നിർദേശമനുസരിച്ച് മുന്നോട്ടു പോകാൻ ഭാരവാഹികൾ തയാറായി.
കെപിസിസി ജനറൽ സെക്രട്ടറി പി.മോഹൻരാജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, സ്ഥാനാർഥികളായ കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, ഡിസിസി പ്രസിഡന്റ് സതീശ് കൊച്ചുപറമ്പിൽ, യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി, കെപിസിസി നിർവാഹക സമിതിയംഗം ജോർജ് മാമ്മൻ കൊണ്ടൂർ, കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, ഡിസിസി സെക്രട്ടറി ജാസിം കുട്ടി, കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ നേതാക്കൾ വന്നു പരിചയം പുതുക്കി മടങ്ങി.
ഉച്ചയ്ക്കു ശേഷവും തിരക്കു പിടിച്ച ദിനമായിരുന്നു നേതാക്കൾക്ക്. ഭക്ഷണത്തിനും ചെറിയ വിശ്രമത്തിനും ശേഷം വീണ്ടും പ്രചാരണത്തിന്റെ തിരക്കുകളിലേക്ക്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

