അടൂർ ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 53 വയസ്സുകാരന് 8 വർഷവും 3 മാസവും കഠിനതടവിനും 81,000 രൂപ പിഴയും വിധിച്ച് അടൂർ അതിവേഗ കോടതി. കൊല്ലം പെരുമ്പുഴ മാടൻവിളയിൽ കിഴക്കതിൽ വീട്ടിൽ നിന്നു പോരുവഴി ശാസ്താംനട
വല്യത്ത് പുത്തൻവീട്ടിൽ താമസിക്കുന്ന പ്രസാദിനെയാണ് ജഡ്ജി ടി.മഞ്ജിത്ത് ശിക്ഷിച്ചത്.
കഴിഞ്ഞ 2023 ജൂലൈ 18ന് അതിജീവിതയുടെ വീട്ടിൽ പൂജയ്ക്കായി വന്ന സമയത്ത് പീഡിപ്പിച്ചെന്നാണു കേസ്. അടൂർ പൊലീസ് എസ്ഐ ബാലസുബ്രഹ്മണ്യൻ റജിസ്റ്റർ ചെയ്ത കേസിൽ എസ്ഐ കെ.എസ്.ധന്യയാണു അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്തു നിന്നു 14 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷൻ വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.
പി.സ്മിത ജോൺ ഹാജരായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

