പത്തനംതിട്ട ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫിസിന്റെ നേതൃത്വത്തിലാണ് ഓണം ഖാദി മേള സംഘടിപ്പിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഓണം പ്രമാണിച്ച് ഉപഭോക്താക്കൾക്കായി വിപുലമായ ഒരുക്കങ്ങളാണ് മേളയിൽ ഏർപ്പെടുത്തിയിട്ടുള്ളത്.
ഓഗസ്റ്റ് 25 വരെയാണ് ഈ പ്രദർശനവും വിപണന മേളയും നടക്കുന്നത്. ഖാദി കോട്ടൺ, സിൽക്ക് തുണിത്തരങ്ങൾക്ക് മേളയുടെ ഭാഗമായി സർക്കാർ തലത്തിൽ 30% ഇളവ് ലഭ്യമാകുന്നതാണ്.
പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ മികച്ച ഗുണനിലവാരമുള്ള ഖാദി ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

